ഫിറ്റ്നസ് ഫ്രീക്കുകൾ ‘നോ’ പറയേണ്ട ഭക്ഷണങ്ങൾ

fruit-juice
SHARE

മുടങ്ങാതെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന സങ്കടമുണ്ടോ? എങ്കിൽ കേട്ടോളൂ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റും നിർബന്ധമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോടും ഡെസർട്ടുകളോടും ‘ഗുഡ്ബൈ’ പറഞ്ഞ് ആരോഗ്യഭക്ഷണങ്ങളോട് 'ഹലോ' പറയുന്നതാവും നല്ലത്. ആരോഗ്യകരമാണെന്നു കരുതുന്ന പലതും അത്ര നല്ലതല്ലെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ‘ഫിറ്റ്നസ് ഫ്രീക്കുകൾ’ ‘നോ’ പറയേണ്ട ഭക്ഷണങ്ങളിൽ ചിലത്

പഴച്ചാറുകൾ

പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക. ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിനു പകരം പഴങ്ങൾ ശീലമാക്കുന്നതാണ് അഭികാമ്യം

ഡയറ്റ് സോഡ

പൊതുവെ കാലറി കുറവാണെങ്കിലും പഞ്ചസാരയുടെ അളവ് ഡയറ്റ് സോഡയിൽ നിർണ്ണായകമാണ്. ഫ്രക്ടോസ് കൂടുതലുള്ള കോൺസിറപ്പുകളും മറ്റേതെങ്കിലും കൃത്രിമ മധുരങ്ങളും ഡയറ്റ് സോഡ അടങ്ങിയിട്ടുണ്ടെങ്കിൽ സാധാര മധുരപാനീയം കുടിക്കുന്നതിന്റെ ഗുണമേ ലഭിക്കുകയൂള്ളൂവെന്ന് സാരം

തൈര്

തൈര് പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്

മദ്യം

മദ്യപാനം ആരോഗ്യത്തിനു ഹാനിക്കരമെന്ന് അറിയാമെങ്കിലും ഗ്ലാസ് കാണുമ്പോൾ നിരസിക്കാനാവാത്തവർ ഫിറ്റ്നസിന്റെ കാര്യത്തിൽ വലിയ പുരോഗതി നേടാനിയില്ലത്രെ. മദ്യം അമിതമായി കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കാനും ഒപ്പം കഴിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണം തടി കൂടാൻ സഹായിക്കും.

ബേക്ക് ചെയ്ത ഭക്ഷണം 

പായ്ക്കറ്റ് ഫുഡുകളും കേക്കും പൂർണമായും ഒഴിവാക്കണം. 

സംസ്കരിച്ച ഇറച്ചി

പ്രോസസ്ഡ് മീറ്റിൽ സോഡിയവും പൊണ്ണത്തടിക്കു കാരണമാകുന്ന രാസവസ്തുക്കളുമുള്ളതിനാൽ സംസ്കരിച്ച ഇറച്ചി വ്യായാമത്തിന്റെ ഗുണമില്ലാതാക്കും,

മധുരധാന്യങ്ങൾ

മധുരം ചേർത്ത ധാന്യങ്ങളും ചോക്കോ ഫിൽഡ് പഫ്സും തുടങ്ങിയ പ്രഭാതഭക്ഷണങ്ങളെക്കാളും നാരുകൾ കൂടുതൽ അടങ്ങിയ ഓട്സ് പ്രഭാതഭക്ഷണമാക്കാവുന്നതാണ് അഭികാമ്യം

സംസ്കരിച്ച ധാന്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ തവിടുകളയാത്ത അരിയും മുഴുധാന്യങ്ങളും നല്ലതാണ്. വൈറ്റ് റൈസ്, വൈറ്റ് പാസ്ത എന്നിവയോട് കൂട്ട് വേണ്ട

സാലഡ് ഡ്രസിങ്

പാക്കറ്റുകളിൽ ലഭിക്കുന്ന സാലഡ് ഡ്രസിങ്ങിനു പകരം ആപ്പിൾ സിഡർ വിനഗർ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, ഉപ്പ്, കരുമുളക്, ചതച്ച വെളുത്തുള്ളി ഇവയിലേതെങ്കിലും ഉപയോഗിക്കുക.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA