ഐസ് ക്രീം കഴിക്കുമ്പോൾ വരുത്തുന്ന ഈ തെറ്റ് നിങ്ങളെ രോഗിയാക്കാം

ice-cream
SHARE

ഐസ്ക്രീം അല്‍പ്പം കഴിച്ച ശേഷം ബാക്കി പിന്നത്തേക്ക് എന്ന നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവുണ്ടോ? എങ്കില്‍ ആ ശീലം ഉപേക്ഷിച്ചോളൂ. കാരണം ഇങ്ങനെ പിന്നത്തേക്ക് മാറ്റി വെയ്ക്കുന്ന ഐസ് ക്രീം ചിലപ്പോള്‍ ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം. 

ഉപയോഗിക്കാനായി ഒരിക്കല്‍ ഫ്രീസറില്‍ നിന്നെടുത്താല്‍ ഐസ്ക്രീം അന്തരീക്ഷ ഊഷ്മാവില്‍ അലിയാന്‍ തുടങ്ങുക സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ ഉരുകി തുടങ്ങിയ ശേഷം വീണ്ടും തണുപ്പിക്കാൻ വയ്ക്കുമ്പോൾ ശരിയായി തണുത്തിട്ടില്ലെങ്കിൽ ലിസ്റ്റെറിയ എന്ന ഒരുതരം ബാക്ടീരിയയുടെടെ സാന്നിധ്യം ഐസ്ക്രീമില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറെക്കുറെ അലിഞ്ഞു തുടങ്ങിയ ഐസ് ക്രീം ഒരിക്കലും പിന്നീട് ഉപയോഗിക്കാനായി തിരികെ ഫ്രീസറിൽ വയ്ക്കാതിരിക്കുന്നതാണു നല്ലത്. വീണ്ടും ഫ്രീസ് ചെയ്യുന്നതു വഴി ലിസ്റ്റെറിയ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെങ്കിലും പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നില്ല. 

ഇക്കാരണത്താൽ വീണ്ടും തണുപ്പിച്ച െഎസ്ക്രീം കഴിക്കുമ്പോൾ പലർക്കും ഛര്‍ദി, തലകറക്കം, വയറിളക്കം, വയറുവേദന, പനി അനുഭവപ്പെടാനിടയുണ്ട്. പാലും മധുരവും ക്രീമും വെള്ളവും ചേര്‍ന്ന ഐസ്ക്രീമിലെ ഘടകങ്ങള്‍ എളുപ്പത്തില്‍ ലിസ്റ്റെറിയ ബാക്ടീരിയ പടരുവാൻ അനുയോജ്യമായ സാഹചര്യമുണ്ടാക്കുന്നു. ഉപയോഗശേഷം തിരികെ ഫ്രീസ് ചെയ്യാന്‍ വച്ച ഐസ്ക്രീം പാത്രം പുറത്തെടുക്കുമ്പോള്‍ വേണ്ട പോലെ ഫ്രീസ് ചെയ്യപ്പെട്ടിട്ടില്ലെന്നോ വെള്ളത്തിന്റെ അംശം കൂടുതലായോ കണ്ടാൽ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രമുഖ ഡയറ്റീഷന്‍ റെച്ചല്‍ ലസ്റ്റ്ഗാര്‍ട്ടന്‍ പറയുന്നു. 

എല്ലാവരും കൂടി ഒരു സ്പൂണ്‍ ഉപയോഗിച്ച് ഐസ് ക്രീം പാത്രത്തില്‍ നിന്നു കഴിക്കുന്നതും ഒഴിവാക്കണം. ഐസ് ക്രീം  വീട്ടിൽ തയ്യാറാക്കുന്നുവെങ്കിൽ ചേരുവകളെല്ലാം ശ്രദ്ധയോടെ ഫ്രീസ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. മുട്ട ചേര്‍ക്കാതെ ഉണ്ടാക്കുന്ന ഐസ് ക്രീമുകളാണ് വീട്ടില്‍ തയ്യാറാക്കാൻ അനുയോജ്യമെന്നും റെച്ചല്‍ അഭിപ്രായപ്പെടുന്നു.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA