കാർബോഹൈഡ്രേറ്റ് നല്ലതും ചീത്തയും

vegetables
SHARE

കൊഴുപ്പ്, മാംസ്യം, അന്നജം എന്നീ മാക്രോന്യൂട്രിയന്റുകൾ നമ്മുടെ ശരീരത്തിനു ആവശ്യമാണ്. ടേബിൾ ഷുഗർ മുതൽ കടലയിൽ വരെ  കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയിരിക്കുന്നു. നമ്മുടെ ഭക്ഷണത്തിലെ കാലറിയിൽ പകുതിയും അന്നജത്തിൽ നിന്നാവണമെന്നു ചിലർ നിർദേശിക്കുമ്പോൾ, ചിലരാകട്ടെ അന്നജം പൊണ്ണത്തടിക്കും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും എന്ന പക്ഷക്കാരാണ്.  പ്രധാനമായും ശരീരത്തിനു ഊർജ്ജമേകുക എന്നതാണ് അന്നജത്തിന്റെ ധർമം. എന്നാൽ അമിതമായി മധുരപാനീയങ്ങളും കുക്കീസും ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യത്തെ സാരമായി ബാധിക്കും. നല്ലതും ചീത്തയുമായി അന്നജത്തെ അടുത്തറിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും

നല്ല അന്നജം

സംസ്കരിക്കപ്പെടാത്ത ഭക്ഷണങ്ങളിലാണ് മികച്ച അന്നജം കാണപ്പെടുന്നത്. ഫൈറ്റോകെമിക്കലുകളുടെ ഉറവിടമായ ഇവ ഹൃദ്രോഗം, അർബുദം, മറ്റു ഗുരുതര രോഗങ്ങൾ എന്നിവയിൽ നിന്നെല്ലാം സംരക്ഷണം നൽകുന്ന സസ്യസംയുക്തങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടാതിരിക്കാനും സഹായിക്കുന്നു. മിക്ക ഫൈറ്റോകെമിക്കലുകളിസും  നാച്വറൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ചിലതെല്ലാം ആന്റി ഇൻഫ്ലമേറ്ററിയും. നല്ല അന്നജം ധാരാളം അടങ്ങിയ ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറച്ചു മാത്രമായിരിക്കും. പാൽ, തൈര്, പാൽക്കട്ടി മുതലായ പാലുൽപ്പന്നങ്ങൾ, ഓട്സ്, വാഴപ്പഴം, ബ്ലൂബെറി, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, മധുരക്കിഴങ്ങ്, പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിൽ  നല്ല അന്നജം അടങ്ങിയിരിക്കുന്നു.

ചീത്ത അന്നജം

പഞ്ചസാര ധാരാളം അടങ്ങിയ ആഹാരങ്ങൾ ഗ്ലൂക്കോസ് ആയി വിഘടിച്ച് വളരെ പെട്ടെന്നു രക്തത്തിൽ കലരുന്നതിനാൽ  രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതിനു കാരണമാകാറുണ്ട്. പോഷകങ്ങളും നാരുകളും വളരെ കുറവുള്ള സംസ്കരിച്ച ആഹാരങ്ങൾ‌ കഴിവതും ഒഴിവാക്കുകയാണ് ആരോഗ്യത്തിനു നല്ലത്. പേസ്ട്രി, വൈറ്റ് പാസ്ത, ഊർജ്ജ പാനീയങ്ങൾ, ഐസ്ക്രീമുകൾ, മധുരപാനീയങ്ങൾ, കാൻഡി എന്നിവയിൽ ചീത്ത അന്നജം അടങ്ങിയിരിക്കുന്നു.

എങ്ങനെ നല്ലത് തിരഞ്ഞെടുക്കാം?

സമീകൃതമായ ആഹാരതീരി പിന്തുടരുന്നതാണ് ആരോഗ്യത്തിനു നല്ലത്. പ്രകൃതിദത്തമായതും  നാരുകൾ ധാരാളം അടങ്ങിയതുമായ ആഹാരങ്ങൾ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഉറപ്പുവരുത്തുന്നു. പോഷകങ്ങൾ കുറഞ്ഞതും പഞ്ചസാര അധികം അടങ്ങിയതുമായ ‍ഡെസർട്ടുകൾക്ക് പകരം പഴങ്ങൾ കഴിക്കാവുന്നതാണ്.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA