പ്രായത്തിനു കടിഞ്ഞാണിടാന്‍ കാരറ്റ് ജ്യൂസ്

505889419
SHARE

മനസ്സിനും ശരീരത്തിനും ഉന്‍മേഷവും ചുറുചുറുക്കും നൽകി ചർമസൗന്ദര്യം വർധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു.

കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം

 * രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞശേഷം രണ്ടായി മുറിക്കുക

 * ഒരു ചെറിയ കഷ്ണം ഇഞ്ചി (കൊളസ്ട്രോളിനും പ്രമേഹത്തിനും ഉത്തമമാണ് ഇഞ്ചി)

 * കുറച്ചു പഞ്ചസാര ( മധുരം ആവശ്യമെങ്കിൽ മാത്രം )

 * പകുതി നാരങ്ങ

മുറിച്ചുവച്ച കാരറ്റും ഇഞ്ചിയും ജ്യൂസറിന്‍റെയോ മിക്സിയുടെയോ സഹായത്തോടെ നല്ലവണ്ണം അടിച്ചെടുക്കുക, കാരറ്റിനു പൊതുവേ കുറച്ചു മധുരം ഉള്ളതിനാൽ ആവശ്യമെങ്കിൽ മാത്രം പഞ്ചസാര ചേർക്കുക. കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിച്ചെടുക്കുന്നതുവഴി, ജ്യൂസിൽ അടങ്ങിയ നാരുകൾ നഷ്ടപ്പെടുന്നു. വയറിനെ ശുദ്ധികരിക്കുവാനും വയർ ചാടുന്നതിൽനിന്നു തടയുവാനും ഈ നാരുകൾ സഹായകമാണ്. തയാറാക്കിവച്ച ജ്യൂസിലേക്ക് പകുതി നാരങ്ങയുടെ നീരു കൂടി ചേർക്കാം, നാരങ്ങയിലടങ്ങിയിട്ടുള്ള വൈറ്റമിനുകളും മറ്റു പോഷക ഘടകങ്ങളും ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിക്കുവാൻ സഹായിക്കുന്നു. 

എന്നും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് ശീലമാക്കുകയാണെങ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യൗവനത്തെ തിരിച്ചു പിടിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA