ജീവകം എ അധികമായാൽ?

950608692
SHARE

വളർച്ച, കാഴ്ചശക്തി, രോഗപ്രതിരോധ ശക്തി, അവയവങ്ങളുടെ പ്രവർത്തനം ഇവയ്ക്കെല്ലാം ജീവകം എ കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന് ഈ ജീവകം ഉൽപാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ജീവകം എ ലഭിക്കുന്നത്. പോഷകങ്ങളും ജീവകം എ യും ലഭിക്കാൻ ഇറച്ചി, പാലുൽപന്നങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

എന്നാൽ ജീവകം എ അധികമായാൽ അത് എല്ലുകളുടെ കട്ടി കുറയ്ക്കുകയും ബലക്ഷയവും പൊട്ടലും ഉണ്ടാക്കുകയും ചെയ്യുമെന്നു പഠനം. 

എലികളിൽ നടത്തിയ പഠനത്തിൽ, ഭക്ഷണത്തിലൂടെ ലഭിക്കുന്ന ജീവകം എയുടെ അളവ് അധികമാകുന്നത് എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകുമെന്നു തെളിഞ്ഞു. ഭക്ഷണത്തിലൂടെ ജീവകം എ ശരീരത്തില്‍ അധികമായെത്താതെ ആളുകൾ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. 

ദിവസം മനുഷ്യശരീരത്തിന് ആവശ്യമായതിന്റെ 4.5 മുതൽ 13 ഇരട്ടി വരെ ജീവകം എ, ചെറിയ അളവിൽ എലികൾക്കും നൽകി. വെറും എട്ടു ദിവസം കൊണ്ട് അവയുടെ എല്ലുകളുടെ കനം കുറഞ്ഞതായി കണ്ടു. പത്താഴ്ച നീണ്ടു നിന്ന പഠനം നടത്തിയത് ഗോതൻബർഗ് സർവകലാശാല ഗവേഷകരാണ്.

വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നതിനോടൊപ്പം ജീവകം എ യുടെ അമിതോപയോഗവും വർധിച്ചു വരികയാണ്. ഈ മേഖലയിൽ ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സാധാരണഗതിയിൽ ശരീരത്തിന് ആവശ്യമായ ജീവകം എ യും മറ്റ് പോഷകങ്ങളും ലഭിക്കാൻ സമീകൃതാ ഹാരം ശീലമാക്കിയാൽ മതിയെന്നും എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA