പഴങ്ങള്‍ ധാരാളം കഴിച്ചാൽ പ്രമേഹം പിടിപെടുമോ?

fruits
SHARE

പഴങ്ങളും പച്ചക്കറികളും ആവോളം നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നു പൊതുവേ ഡോക്ടർമാരും പോഷക വിദഗ്ധരും പറയാറുണ്ട്‌. എന്നാല്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹത്തെ ക്ഷണിച്ചു വരുത്തുമോ ?

പാരമ്പര്യഘടകങ്ങള്‍, അമിതവണ്ണം, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം പ്രമേഹത്തിനു കാരണമാകാറുണ്ട്. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണപ്പെടുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ യഥാര്‍ഥകാരണം എന്താണെന്ന് ഇതുവരെ ഗവേഷകര്‍ക്ക്‌ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോഴാണ് പ്രമേഹം പിടിപെടുന്നത്. പ്രമേഹം പലതരത്തിലുണ്ട്. ഇതില്‍ തന്നെ  ടൈപ്പ് വൺ ഡയബറ്റിസ് കുട്ടികളിലാണ് അധികമായി കാണപ്പെടുന്നത്. ലോകത്താകമാനം ഏറ്റവുമധികം കണ്ടു വരുന്നത്  ടൈപ്പ് രണ്ട് ഡയബറ്റിസ് ആണ്. 

ആഹാരനിയന്ത്രണം തന്നെയാണ് പ്രമേഹം തടയാനുള്ള പ്രധാനമാര്‍ഗം. പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് അമിതവണ്ണത്തിനു കാരണമാകാറുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി പ്രമേഹം പിടിപെടുകയും ചെയ്യും. സാധാരണയായി പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു പ്രമേഹം വരാന്‍ കാരണമാകില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെ  recommended daily allowance (RDA) അളവിലധികം കഴിക്കുന്നത്‌ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അമിതഅളവില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ ഉള്ളിലെത്തുമ്പോള്‍ അത് പ്രമേഹത്തിനു കാരണമാകും.

പഴങ്ങളില്‍ ധാരാളം പോഷകമൂല്യങ്ങളുണ്ട്. എന്നാല്‍ ഡ്രൈ ഫ്രൂട്സ് കഴിവതും ഒഴിവാക്കി ഫ്രഷ്‌ ആയിട്ടുതന്നെ പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. മധുരം ഇടാതെയുള്ള പഴച്ചാറുകള്‍ കഴിക്കാനും ശ്രദ്ധിക്കണം. ഒരാളുടെ പ്രായം, ആരോഗ്യം എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് കഴിക്കേണ്ട ആഹാരത്തിന്റെ കണക്കു നിശ്ചയിക്കേണ്ടത്. 

കാലറി കൂടിയ ആഹാരം കഴിക്കുന്നത്ു തന്നെയാണ് എപ്പോഴും അമിതവണ്ണത്തിനു കാരണമാകുന്നത്.  RDA പ്രകാരമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ഒരിക്കലും പ്രമേഹം പിടിപെടില്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. ശരീരഭാരം ക്രമപ്പെടുത്തുക, വ്യായാമം ശീലമാക്കുക എന്നീ ഘടകങ്ങള്‍ കൂടി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് പ്രമേഹത്തെ തടുത്തുനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA