വീറ്റ് ഗ്രാസ് ജ്യൂസ് എന്ന അതിശയ ഭക്ഷണം!

wheatgrass-juice
SHARE

ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഭക്ഷണത്തെ നമുക്ക് സൂപ്പർഫുഡ് എന്നു വിളിക്കാം. അങ്ങനെ നോക്കുമ്പോൾ വീറ്റ് ഗ്രാസ് അഥവാ ഗോതമ്പു പുല്ല് ഒരു സൂപ്പർ ഡ്യൂപ്പർ ഫുഡ് തന്നെയാണ്.

മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. ആരോഗ്യഗുണങ്ങളിൽ വീറ്റ് ഗ്രാസ് ജ്യൂസിനെ വെല്ലാൻ മറ്റൊന്നിനുമാവില്ല.

എല്ലാ ജീവകങ്ങളും ധാതുക്കളും വീറ്റ് ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസിലുണ്ട്. ഇതിലൊക്കെയുപരി ഹരിതക (Chlorophyl) ത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്. 70 ശതമാനം ഹരിതകം വീറ്റ് ഗ്രാസിൽ ഉണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും.

1. ചർമ പ്രശ്നങ്ങൾക്ക്: വിവിധയിനം ചർമപ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് ഫലപ്രദമാണ്. സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമരോഗങ്ങളുടെ ചികിത്സയ്ക്ക് ഇതു നല്ലതാണ്.

2. രോഗപ്രതിരോധശക്തി : വീറ്റ് ഗ്രാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങൾ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.

3. ആന്റിസെപ്റ്റിക് ഗുണങ്ങള്‍: മുറിവ് വേഗം ഉണങ്ങാനും അണുബാധകൾ അകറ്റാനും സഹായകം. സൈനസൈറ്റിസ്, ചെവിയിലെ വീക്കവും അണുബാധയും, കാലിലെ വ്രണം, ടൈഫോയ്ഡ്, അണുബാധ, സെർവിക്സിലെ വീക്കം ഇവ അകറ്റാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. ഇതിലടങ്ങിയ ഹരിതകം വെരിക്കോസ് വെയ്ൻ കുറയ്ക്കുന്നു.

4. ശരീരഭാരം കുറയ്ക്കുന്നു: വീറ്റ് ഗ്രാസിൽ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തിൽ സെലെനിയം ഉൾപ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കുന്നു. വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

5. തലമുടിക്ക്: വീറ്റ് ഗ്രാസിന്റെ പ്രധാന ഗുണം അത് തലമുടിയിൽ അതിശയങ്ങൾ കാട്ടും എന്നതാണ്. നരച്ച മുടി കറുപ്പിക്കാൻ ഇത് സഹായിക്കും. ഇതിലടങ്ങിയ കാറ്റലേസുകളും ആന്റി ഓക്സിഡന്റുകളും പ്രായമാകലിനെ സാവധാനത്തിലാക്കും. താരൻ അകറ്റാനും വരണ്ട മുടിയിഴകളെ തിളക്കമുള്ളതാക്കാനും വീറ്റ് ഗ്രാസ് ജ്യൂസ് തലയിൽ പുരട്ടുന്നതു നല്ലതാണ്.

6. ക്ഷീണം അകറ്റുന്നു: വീറ്റ് ഗ്രാസ് ജ്യൂസിൽ അയൺ ധാരാളം ഉണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടുകയും ക്ഷീണമകറ്റി ഊർജ്ജമേകാൻ സഹായിക്കുകയും ചെയ്യും.

7. പ്രത്യുൽപാദനക്ഷമത : പതിവായി വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ലൈംഗികാസക്തി വർധിപ്പിക്കും. രക്തചംക്രമണം കൂട്ടുന്നു. പ്രത്യുൽപാദന ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

8. ദഹനത്തിന്: നാരുകളും ബി കോംപ്ലക്സ് വൈറ്റമിനുകളും അടങ്ങിയതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഈ ജ്യൂസ് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അന്നജത്തെ ഊർജ്ജമാക്കി മാറ്റാൻ തയാമിൻ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം ഇവയെല്ലാം അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസിനു കഴിയും.

9. കരളിന്: വീറ്റ് ഗ്രാസ് ജ്യൂസിന് ഡീടോക്സിഫയിങ് ഗുണങ്ങളുണ്ട്. എൻസൈമുകളും മറ്റ് പോഷകങ്ങളും കരളിനെ ആരോഗ്യമുള്ളതാക്കുന്നു. മദ്യപാനത്തിന്റെ ദോഷങ്ങളിൽനിന്നു കരളിനെ സംരക്ഷിക്കാനുള്ള കഴിവും ഈ ജ്യൂസിനുണ്ട്.

10. ആർത്തവ വേദന അകറ്റുന്നു: ജീവകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം ആർത്തവം വേദന നിറഞ്ഞതും ക്രമം തെറ്റിയതുമാവാം. വീറ്റ് ഗ്രാസിൽ ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്. വീറ്റ് ഗ്രാസ് ജ്യൂസ് പതിവാക്കിയാൽ ആർത്തവവേദന അകറ്റാം.

11. ഹൃദയത്തിന്: ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കും. ലിപ്പിഡ് നില മെച്ചപ്പെടുത്താനും നല്ല കൊളസ്ട്രോൾ കൂട്ടാനും ഇത് സഹായിക്കും. ജീവകം സിയുടെയും ഗ്ലൂട്ടാതയോണിന്റെയും അളവ് കൂട്ടുകയും മാലോൺഡയാൽഡിഹൈഡ് നില കുറയ്ക്കുകയും ചെയ്യും. ആരോഗ്യമുള്ള ഹൃദയത്തിന് വീറ്റ് ഗ്രാസ് ജ്യൂസ് പതിവായി കുടിച്ചാൽ മതി.

12. സമ്മർദവും വിഷാദവും: ഇരുമ്പിന്റെ അഭാവം വിഷാദത്തിലേക്കു നയിക്കാം. വീറ്റ് ഗ്രാസിൽ ധാരാളം ഇരുമ്പ് ഉണ്ട്. ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റും. മറ്റ് സംയുക്തങ്ങൾ അഡ്രീനൽ സിസ്റ്റം മെച്ചപ്പെടുത്തുന്നു.

13. അർബുദത്തിന്: വീറ്റ് ഗ്രാസിലെ ക്ലോറോഫിൽ രക്തത്തിലെ ടോക്സിനുകളെയും കാർസിനോജനുകളെയും ഫ്രീ റാഡിക്കലുകളെയും കാൻസറിനു കാരണമാകുന്ന രാസവസ്തുക്കളെയും നീക്കി രക്തം ശുദ്ധമാക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടുന്നു. സ്തനാർബുദ രോഗികളിൽ കീമോതെറാപ്പിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസിനു കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

14. അൽഷിമേമേഴ്സ്: വീറ്റ് ഗ്രാസ് ജ്യൂസിലെ ഹരിതകം ശരീരത്തിനാവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഓക്സിജൻ ആവശ്യമാണ്. ഈ ജ്യൂസിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അൽഷീമേഴ്സ് രോഗികൾക്ക് ഗുണകരമാണ്.

15. പ്രമേഹത്തിന്: പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ വീറ്റ് ഗ്രാസ് സഹായിക്കും. ഇൻസുലിന്റെ അതേ ഫലം ചെയ്യുന്ന സംയുക്തങ്ങൾ വീറ്റ് ഗ്രാസിൽ ഉള്ളതിനാലാണിത്. ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇൻഡക്സ് കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.

ഓർമിക്കാൻ:

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കരുത്. ചില ആളുകളിൽ, പ്രത്യേകിച്ച് ഗോതമ്പ് അലർജി ഉള്ളവരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാം. ആദ്യമായി വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുമ്പോൾ ചെറിയ അളവു മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ക്രമേണ അളവ് കൂട്ടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA