പ്രമേഹ രോഗിക്കൾക്കൊരു അദ്ഭുതപാനീയം

475438973
SHARE

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാനും വിശപ്പുണ്ടാകാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ ഇതു മാത്രമല്ല, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒന്നാണ് മല്ലി എന്നറിയാമോ? മല്ലിയുടെ ഇല മുതൽ വിത്തുവരെ ഭക്ഷ്യയോഗ്യമാണ്. കറികളിൽ രുചി കൂട്ടാൻ ചേർക്കുന്ന മല്ലി ആരോഗ്യ ഗുണങ്ങളുടെ കലവറ കൂടിയാണ്. മല്ലിയും മല്ലിയിലയും ആന്റി ഇൻഫ്ലമേറ്ററി ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

മല്ലിയിൽ അടങ്ങിയ ചില സംയുക്തങ്ങൾ രക്തത്തിൽ കലരുമ്പോൾ അവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആയ ഇൻസുലിനാണ് (രക്ത്തിലെ എന്നു ചേർക്കണോ?) പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. ഇൻസുലിന്റെ പ്രവർത്തനം തകരാറിലായാൽ എത്ര പഞ്ചസാര മെറ്റബൊളൈസ് ചെയ്യപ്പെടണമെന്ന് ശരീരത്തിനു പറയാൻ സാധിക്കില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. മല്ലിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. ഇൻസുലിന്റെ ഉൽപ്പാദനം കൂട്ടുക വഴിയാണ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്.

മല്ലിവെള്ളം തയാറാക്കാം
10 ഗ്രാം ചതച്ച മല്ലി എടുക്കുക. ഇത് രണ്ടു ലിറ്റർ വെള്ളത്തിൽ ചേർക്കുക. രാത്രി ഇത് കുതിരാൻ അനുവദിക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുക്കുക. പകൽ മുഴുവൻ ഈ വെള്ളം അൽപ്പാൽമായി കുടിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA