ഈ പഴങ്ങൾ ഫാറ്റ് പുറംതള്ളാൻ സഹായിക്കും

fruits
SHARE

പഴങ്ങള്‍ കഴിക്കുന്നത്‌ എന്തുകൊണ്ടും ആരോഗ്യത്തിനു നല്ലതാണ്. വൈറ്റമിനുകളും ധാരാളം പോഷകങ്ങളും അടങ്ങിയതാണ് പഴങ്ങള്‍. ശരീരഭാരം കുറയ്ക്കാൻ എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങള്‍ ഒഴിവാക്കുന്നത് മണ്ടത്തരമാണ്. ഹൈ കാലറിയും നാച്ചുറല്‍ ഷുഗറും ധാരാളം അടങ്ങിയതാണ് പഴങ്ങള്‍. കൃത്രിമമായ ആഹാരങ്ങള്‍ കഴിക്കുന്നത്ു വച്ചു നോക്കുമ്പോള്‍ പഴങ്ങള്‍ തന്നെയാണ് നല്ലത്. എന്നാല്‍ ചില പഴങ്ങള്‍ ഫാറ്റ് പുറംതള്ളാന്‍  സഹായിക്കുന്നത് കൂടിയാണ്. അവ ഏതൊക്കെയെന്നു നോക്കാം. 

ബ്ലൂബെറി- ബോഡി ഫാറ്റ് പുറംതള്ളാന്‍ ബ്ലൂ ബെറികള്‍ക്കു സാധിക്കും. ഒപ്പം ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. വളരെ കുറഞ്ഞ അളവിലാണു ബ്ലൂബെറി കഴിക്കുന്നതെങ്കിലും ശരീരത്തില്‍ നിന്നു ഫാറ്റ് പുറംതള്ളുമെന്ന് നേരത്തെ മിഷിഗോന്‍ സര്‍വകലാശാലയില്‍ നടത്തിയൊരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

തേങ്ങ - നമ്മുടെ തേങ്ങയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. ഇങ്ങനെയും ഒരു ഗുണം കൂടി ചേര്‍ന്നതാണ് നമ്മുടെ തേങ്ങ. തേങ്ങയില്‍ Medium chain triglycerides (MCFA) ധാരാളമുണ്ട്. കരളിന്റെ മെറ്റബോളിക് റേറ്റ് മുപ്പത് ശതമാനം വരെ കൂട്ടാന്‍ തേങ്ങ കഴിക്കുന്നതു കൊണ്ട്  സാധിക്കും. തേങ്ങാവെള്ളമോ എണ്ണയോ വരുത്തതേങ്ങയോ തേങ്ങാപ്പാലോ എന്തുമാകട്ടെ തേങ്ങയിലെ ഗുണങ്ങള്‍  ഉള്ളിലെത്തിയാല്‍ മതി. 

തക്കാളി - വൈറ്റമിന്‍ സിയും ഫൈറ്റോന്യൂട്രിയന്റ്സും ധാരാളമുള്ള തക്കാളി ഒരു ഫാറ്റ് കില്ലര്‍ കൂടിയാണ്. ഫൈറ്റോന്യൂട്രിയന്റ്സ് ഒരു  ആന്റി ഓക്സിഡന്റ് കൂടിയാണ്. ഇത് ഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം കാക്കാനും ഉത്തമമാണ്. 

ആപ്പിളും പേരക്കയും - ഫൈബര്‍ ആവോളം അടങ്ങിയതാണ് ഇവ രണ്ടും. പെക്ടിൻ ധാരാളം അടങ്ങിയതാണ് ഇവ. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. 

മുന്തിരി - ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന Naringeni എന്ന ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് മുന്തിരി. അതിനാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പിനു ശമനം ഉണ്ടാകുന്നു. ഒപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യുന്നു. 

ഏത്തക്ക - ഫൈബര്‍ ധാരാളം അടങ്ങിയ ഏത്തക്ക ബോഡി ഫാറ്റ് കുറയ്ക്കാനും നല്ലതാണ്. ഏത്തക്കയിലെ പൊട്ടാസ്യം ഫാറ്റ് പുറംതള്ളാനും സഹായിക്കും. 

മാതളനാരങ്ങ - ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് മാതളനാരങ്ങ. പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റ് ആണ് മാതളനാരങ്ങയില്‍ കൂടുതല്‍ ഉള്ളത്. മാതളനാരങ്ങ ജ്യൂസ് ആയോ മില്‍ക്ക് ഷേക്ക്‌ ആയോ എങ്ങനെ വേണമെങ്കിലും കഴിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA