പ്രമേഹരോഗികൾ ബദാം കഴിച്ചാൽ?

almond
SHARE

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ബദാം പ്രമേഹരോഗികൾക്കു കഴിക്കാമോ? പ്രമേഹരോഗികള്‍ക്ക് ബദാം ഏറെ ഗുണം ചെയ്യുമെന്നാണു ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ബദാം  ഉൾപ്പെടുത്തിയാൽ മതി. ടൈപ്പ് 2 പ്രമേഹവും ഉയർന്ന കൊളസ്ട്രോളും ഉള്ള 50 ഇന്ത്യക്കാരില്‍ നടത്തിയ പഠനത്തിൽ, സമീകൃതാഹാരത്തോടൊപ്പം വറുക്കാത്ത ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതായി കണ്ടുവെന്ന് മെറ്റബോളിക് സിൻഡ്രോം ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം എന്ന ജേണലിൽ പ്രസി ദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ദിവസവും 60 ഗ്രാം ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യതാ ഘടകങ്ങളെ കുറയ്ക്കാനും സാധിക്കും എന്നു തെളിഞ്ഞു. ചൈനക്കാരായ 33പേരിലാണ് ഈ പഠനം നടത്തിയത്. പോഷകഗുണങ്ങളേകുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം ഡയറ്റ് സഹായിക്കുന്നു. 

ടൈപ്പ് 2 പ്രമേഹം നിയന്ത്രിതമായ അളവിൽ ഉള്ളവരിൽ ഫാസ്റ്റിങ്ങിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് അഥവാ സീറം ഗ്ലൂക്കോസ് ലെവൽ 6 ശതമാനം കുറയ്ക്കാൻ ബദാം ഡയറ്റിനു കഴിഞ്ഞു. രണ്ടോ മൂന്നോ മാസം കൂടുമ്പോഴുള്ള രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവായ HbA1c 3 ശതമാനം കുറയ്ക്കാനും ഇതിനു കഴിഞ്ഞു.

ജേണൽ ഓഫ് ഫങ്ഷണൽ ഫുഡ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ദിവസവും ഒന്നര ഔൺസ് ബദാം വീതം മൂന്നുമാസം കഴിക്കുന്നത് പ്രമേഹത്തെയും ഹൃദ്രോഗസാധ്യതാ ഘടകങ്ങ ളെയും എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിച്ചു. 21 അമേരിക്കക്കാരിൽ നടത്തിയ ഈ പഠനത്തിൽ, സി–റിയാക്ടീ വ് പ്രോട്ടീന്റെ (CRP) അളവ് 30 ശതമാനം കുറഞ്ഞതായി കണ്ടു. ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്ന സൂചകമായ ഇൻഫ്ലമേ ഷനുമായി ബന്ധപ്പെട്ടതാണ് ഈ പ്രോട്ടീൻ‌. ഹൃദ്രോഗം, പ്രമേഹം, മറ്റ് ഗുരുതര രോഗങ്ങൾ ഇവയ്ക്കെല്ലാം ഇൻഫ്ലമേഷൻ ഒരു കാരണമാണ്. കൂടാതെ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകമാണ് CRP യുടെ കൂടിയ അളവ്. ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ബദാം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, ഫോളേറ്റ് ഇവയാൽ സമ്പന്നമാണ്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്ക് ആരോഗ്യകരമായ ഒരു ‘സ്മാർട്ട് സ്നാക്ക്’ ആണ് ബദാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA