ഓറഞ്ച് ജ്യൂസ് കുടിക്കൂ മറവിയെ അകറ്റാം

orange-juice-sunday
SHARE

ഇലക്കറികൾ, കടുത്ത ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് പുരുഷന്മാരിൽ സഹായിക്കുമെന്നു പഠനം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ശരാശരി 51 വയസ്സു പ്രായമുള്ള 27842 പുരുഷന്മാരിൽ 20 വർഷക്കാലം നീണ്ടു നിന്ന പഠനം നടത്തി. 

പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷണങ്ങൾ ഇവ എത്ര സെർവിങ്  കഴിക്കുന്നു എന്നതിനെക്കുറിച്ച് പരിശോധിച്ചു. ഒരു സെർവിങ് പഴം എന്നാൽ ഒരു കപ്പ് പഴം അല്ലെങ്കിൽ അര കപ്പ് പഴച്ചാറ് എന്നതാണ്. ഒരു സെർവിങ് പച്ചക്കറികൾ എന്നാൽ ഒരു കപ്പ് വേവിക്കാത്ത പച്ചക്കറികൾ അല്ലെങ്കിൽ രണ്ടു കപ്പ് ഇലക്കറികൾ എന്നാണ് കണക്ക്.

പഠനം തീരുന്നതിന് കുറ‍ഞ്ഞത് നാലുവർഷം മുൻപേ ചിന്ത, ഓർമശക്തി ഇവ പരിശോധിക്കാൻ ടെസ്റ്റ് നടത്തി. പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 73 ആയിരുന്നു. 55 ശതമാനം പേർക്ക് നല്ല ചിന്താശക്തിയും ഓർമശക്തിയും ഉണ്ടായിരുന്നു. 38 ശതമാനം പേർക്ക് മിതമായ കഴിവുകളും 7 ശതമാനം പേർക്ക് ഓര്‍മശക്തിയും ചിന്താ ശക്തിയും വളരെക്കുറവും ആയിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം അനുസരിച്ച് പഠനത്തിൽ പങ്കെടുത്തവരെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു. വളരെ കുറച്ചു മാത്രം പച്ചക്കറികൾ കഴിക്കുന്നവരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പച്ചക്കറികൾ കഴിക്കുന്നവർക്ക് ചിന്തിക്കാനുള്ള കഴിവ് കുറയാനുള്ള സാധ്യത 34 ശതമാനമാണെന്നു കണ്ടു. 

Read More : ഓറഞ്ച് രുചിയിലൊരു വനില കേക്ക് വീട്ടിൽ ബേക്ക് ചെയ്താലോ?

മാസത്തിൽ ഒരു തവണ പോലും ഓറഞ്ച് ജ്യൂസ് കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ച പുരുഷൻമാർക്ക് ഓർമക്കുറവ് ഉണ്ടാകാനുള്ള സാധ്യത 47 ശതമാനം കുറവായിരുന്നു. ഇരുപതു വർഷം മുൻപേ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിച്ചവർക്ക് ഓർമശക്തിക്ക് പ്രശ്നങ്ങൾ വരാൻ സാധ്യത കുറവാണെന്നു കണ്ടു. നാം കഴിക്കുന്ന ആഹാരം നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന് ഈ പഠനം തെളിയിക്കുന്നു. യു എസിലെ ഹാർവഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ചാൻ ഴെങ് യുവാന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം, ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA