കൊളസ്ട്രോൾ കുറയ്ക്കുന്ന ഭക്ഷണകാര്യങ്ങൾ

SHARE

കൊളസ്ട്രോൾ എന്ന വില്ലനെ പേടിച്ച് ഭക്ഷണം കഴിക്കാൻതന്നെ ഇപ്പോൾ പലർക്കും ഭയമാണ്. ഈ ഭയം കാരണം ഇഷ്ടഭക്ഷണത്തോടു പോലും 'നോ' പറയേണ്ട സാഹചര്യവുമുണ്ടാകാം. എന്നാൽ ചില ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പേടി അകറ്റാൻ സാധിക്കും. ഉയർന്ന കൊളസ്ട്രോൾ നില കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണകാര്യങ്ങൾ അറിയാം.

∙ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക

∙ അമിത ഭക്ഷണം ഒഴിവാക്കുക

∙ ബീൻസും പീസും പോലുള്ള പയറുവർഗങ്ങൾ ഭക്ഷണത്തിൽ പതിവു ശീലമാക്കുക

∙ അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും നല്ലതാണ്

∙ ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

∙ ആപ്പിൾ, മുന്തിരി, ഓറഞ്ചു പോലുള്ള സിട്രസ് പഴങ്ങൾ നല്ലത്

∙ രാത്രിയിൽ ഉറങ്ങും മുൻപുള്ള അമിതഭക്ഷണം കൊളസ്ട്രോൾ കൂട്ടാനിടയാക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA