ഉച്ചയൂണ് വേണ്ടെന്നു വയ്ക്കാറുണ്ടോ?

meals
SHARE

തിരക്കുകളുടെ പേരു പറഞ്ഞ് ഏതെങ്കിലുമൊക്കെ സമയത്ത് ആഹാരം വേണ്ടെന്നു വയ്ക്കുന്നവരാണ് അധികവും. ചിലര്‍ പ്രാതല്‍ ഒഴിവാക്കുമ്പോള്‍ മറ്റു ചിലര്‍ ഉച്ചയ്ക്കുള്ള ആഹാരം വേണ്ടെന്നു വയ്ക്കും. എന്നാല്‍ ഇത് അത്ര നല്ല ശീലമാണോ ? അല്ലെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെ പ്രാതല്‍ കഴിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും തിരക്കുകളുടെ പേരില്‍ ഉച്ചയൂണ് വേണ്ടെന്നു വയ്ക്കുന്നവർ അതിന്റെ ദൂഷ്യവശങ്ങള്‍ കൂടി അറിഞ്ഞോളൂ.

ശരീരത്തിലെ ഷുഗര്‍ നില ക്രമാതീതമായി കുറയുകയാണ് ചിലപ്പോള്‍ ഇതുമൂലം ഉണ്ടാകുക. ലോ ഷുഗര്‍ മൂലം പലതരത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ശരീരം തളരുകയും, തലചുറ്റി വീഴുകയുമൊക്കെ ചെയ്യുന്നത് ഇങ്ങനെ വരുമ്പോഴാണ്. ചെയ്യുന്ന പ്രവര്‍ത്തികളില്‍ ശ്രദ്ധക്കുറവും ഇതിന്റെ ഫലമാണ്.

സ്ഥിരമായി ഉച്ചയൂണ് വേണ്ടെന്നു വയ്ക്കുന്നവരില്‍ മൂഡ്‌ സ്വിങ്സ് കൂടുതലാകും. പെട്ടെന്നു ദേഷ്യം വരികയും സങ്കടം വരികയും ചെയ്യുന്നത് ഇതുമൂലമാകാം.  ഉച്ചയൂണ്  സ്കിപ് ചെയ്യുന്നതിന്റെ മറ്റൊരു അന്തരഫലമാണ് അമിതവിശപ്പ്. ഒരുനേരം ആഹാരം ഒഴിവാക്കുമ്പോള്‍ പിന്നീട് അമിതമായി വിശപ്പ്‌ തോന്നുകയും അളവില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യുന്ന പതിവുണ്ട് ചിലര്‍ക്ക്. അതായതു ഭാരം കുറയ്ക്കാന്‍ ഒരുനേരത്ത് ആഹാരം ഉപേക്ഷിച്ചാല്‍ പോലും ഇത് അമിതവിശപ്പ്‌ ഉണ്ടാക്കുമെന്ന് സാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA