പ്രമേഹരോഗികൾ മുട്ട ശീലമാക്കിയാൽ?

egg
SHARE

മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചു നമുക്കെല്ലാം അറിയാം. മുട്ട കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പൊതുവേ ഒരു ധാരണ ഉണ്ടെങ്കിലും ഒരു ദിവസം രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത്‌ കൊണ്ട് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ദിവസവും ഒരു മുട്ട കഴിക്കുന്നത്‌ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകർ നടത്തിയ പുതിയ പഠനം പറയുന്നു. മുട്ട കഴിക്കുന്നവരില്‍ ലിപിഡ് മോളിക്യൂൾസ് ധാരാളമുണ്ടാകുമത്രേ.

ടൈപ്പ് 2 ഡയബറ്റിസ് സാധ്യതയില്ലാത്തവരിലും ഇത് ധാരാളമായി കണ്ടുവരാറുണ്ട്. ബയോ ആക്ടീവ് ഘടകങ്ങൾ ധാരാളമുണ്ട് മുട്ടയില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുട്ടയുടെ ദൈനംദിന ഉപയോഗത്തെയും ആരോഗ്യഗുണങ്ങളെയും കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഇപ്പോൾ ഗവേഷകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA