ADVERTISEMENT

കഴിഞ്ഞ വർഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഫുഡ് ട്രെൻഡ് ചീസ് ടീ ആയിരുന്നു. എന്നാൽ ഈ വർഷം ആ സ്ഥാനത്ത് ചീസ് കോഫി ആണ്. ചീസ് കോഫിയുടെ ഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം.

കാപ്പി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് കാപ്പിയിൽ വെറും രണ്ട് കാലറി മാത്രമേ ഉള്ളൂ. ചീസ് കാലറി അടങ്ങിയതാണെങ്കിലും ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്. കൂടാതെ പ്രോട്ടീനും സാച്ചുറേറ്റഡ് ഫാറ്റുമുണ്ട്. ഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം രുചികരവുമാണിത്.

കാപ്പിയിൽ കാർബോഹൈഡ്രേറ്റ് ഒട്ടും അടങ്ങിയിട്ടില്ല. നൂറു ഗ്രാം ചീസിലാകട്ടെ വെറും 1.3 ഗ്രാം മാത്രമേ കാർബോ ഹൈഡ്രേറ്റ് ഉള്ളൂ. ഇതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള ഡയറ്റ് ശീലമാക്കിയവർക്ക് തീർച്ചയായും നല്ലൊരു ചോയ്സ് ആയിരിക്കും ചീസ് കോഫി. 

മൂന്നു മുതൽ അഞ്ചു വരെ കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നിയന്ത്രിത അളവിൽ ചീസ് കഴിക്കുന്നതും ഹൃദയത്തെ ആരോഗ്യമുള്ളതാക്കും. ദിവസം 40 ഗ്രാം ചീസ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ചിലയിനം ചീസിൽ സോഡിയത്തിന്റെ അളവ് കൂടുതലുണ്ടാകും. അതിനാൽ കൂടിയ അളവിൽ ചീസ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com