ADVERTISEMENT

രാത്രി വളരെ വൈകി ടിവിയും കണ്ട് അതുമിതുമൊക്കെ കൊറിക്കുന്ന ശീലം പലർക്കുമുണ്ട്. എന്തു കഴിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും.  ഉറങ്ങാൻ പോകും മുൻപ് കഴിക്കാൻ പാടില്ല എന്ന് ന്യൂട്രീഷ നിസ്റ്റുകൾ നിർദേശിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം. 

ഫ്രഞ്ച് ഫ്രൈസ്

നല്ല ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിനു തടസ്സം വരുത്തുന്ന ഒന്നും കഴിക്കരുത് എന്നാണ് പോഷകാഹാരവിദഗ്ധർ നിർദേശിക്കുന്നത്. ഫ്രഞ്ച് ഫ്രൈസ് ഉള്‍പ്പെടെയുള്ള വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ രാത്രി ഒഴിവാക്കാം.

മദ്യം 

രാത്രി ഒരു ഗ്ലാസ് വൈൻ ഒക്കെ നുണയുന്ന ശീലം ചിലർക്കുണ്ടാകാം. എന്നാൽ വൈൻ, മദ്യം ഇവയൊക്കെ ഉറക്ക പ്രശ്നങ്ങളിലേക്കു നയിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ചായ 

കാലറി ഒട്ടുമില്ല. എന്നാൽ ചായ, കാപ്പി, വൈറ്റ് ടീ, ഗ്രീന്‍ ടീ ഇവയൊന്നും രാത്രി വേണ്ട. കഫീൻ അടങ്ങിയതിനാലാണ് ചായയും കാപ്പിയും ഒഴിവാക്കണമെന്നു പറയുന്നത്.  

പോപ്കോൺ 

ഉപ്പും ബട്ടറും എല്ലാം ആവശ്യത്തിലധികമുള്ള പോപ്കോൺ രാത്രിയിൽ വേണ്ടേ വേണ്ട. ദാഹം കൂട്ടാൻ കാരണമാകും. 

ഐസ് ക്രീം

ഐസ്ക്രീം നിറയെ കൊഴുപ്പാണ്. ഇത് ദഹനക്കേടിനും ആസിഡ് റിഫ്ലെക്സിനും കാരണമാകും. രാത്രി ഐസ്ക്രീം നുണയുന്നത് അത്ര ശുഭകരമല്ല. 

പൊട്ടറ്റോ ചിപ്സ്

ഉരുളക്കിഴങ്ങ് വറുത്തത് രാത്രി കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. രാത്രി ദഹിക്കാനും പ്രയാസമാണ്. ഫാറ്റും ഉപ്പും ഇതിൽ ധാരാളമുണ്ടു താനും. 

ഹോട്ട് ചോക്ലേറ്റ്

ചൂടു പാലിൽ ചോക്ലേറ്റ് ചേർത്ത് കുടിക്കുന്നത് നല്ലതു തന്നെ. പക്ഷേ രാത്രി ഈ ശീലം ഒഴിവാക്കാം. സെറോടോണിന്‍ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉദ്ദീപിപ്പിക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ പാലിൽ ഉണ്ട്. എന്നാൽ ചോക്ലേറ്റിൽ കഫീൻ ഉള്ളതുകൊണ്ട് ഹോട്ട് ചോക്ലേറ്റ് ഒഴിവാക്കാം. 

പിസ

കൊഴുപ്പ് കൂടുതൽ അടങ്ങിയ പിസ രാത്രി ഒഴിവാക്കാം. നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നതു കൂടാതെ ദഹിക്കാനും പ്രയാസമാണ്. 

കാർബണേറ്റഡ് ബിവറേജ് 

കാർബണേറ്റഡ് പാനീയങ്ങൾ ദഹനക്കേട് ഉണ്ടാക്കും. പല്ലിലെ ഇനാമലിനും ദോഷകരമാണ്. 

ധാന്യങ്ങൾ (Cereal)

കോൺഫ്ലക്സ് മുതലായവ ധാന്യങ്ങൾ രാത്രി കഴിക്കുന്നത് ഒഴിവാക്കാം. ഇവയിൽ മിക്കതിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com