ADVERTISEMENT

കറികൾക്കു ഗന്ധവും രുചിയും കൂട്ടാൻ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. അതിലൊന്നാണ് അയമോദകം. നാരുകൾ ധാരാളമുള്ള അയമോദകം, ആന്റി ഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമാണ്. ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇത്  ഭക്ഷണത്തിൽ ചേർത്തോ പച്ചയ്ക്കു ചവച്ചോ ചൂടുവെള്ളത്തിൽ ചേർത്തോ കഴിക്കാം. 

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അയമോദകം സഹായിക്കുന്നു. ആര്യവേപ്പില പൊടിച്ചത്, ജീരകം പൊടിച്ചത്, അയമോദകം ഇവ ഒരു കപ്പ് ചൂടുപാലിൽ ചേർത്ത് പതിവായി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കും.

അരഗ്ലാസ്സ് ചൂടുവെള്ളത്തിൽ അയമോദകം ചേർത്തു കുടിക്കുന്നത് ദഹനം സുഗമമാക്കും. ഇത് മലബന്ധവും ദഹനക്കേടും അകറ്റുക വഴി ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. 

പൊണ്ണത്തടി ടൈപ്പ് 2 പ്രമേഹസാധ്യത വർധിപ്പിക്കും. അതുകൊണ്ടുതന്നെ അയമോദകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും വരാതെ സഹായിക്കും. 

ചെവിവേദന, സന്ധികളിലെ വേദന, പേശീവേദന, ജലദോഷം ഇവയിൽനിന്ന് ആശ്വാസമേകുന്ന അയമോദകം ആസ്മ രോഗികളില്‍ ശ്വസനം സുഗമമാക്കാൻ സഹായിക്കുന്നു.

ലൈംഗിക പ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ഒരു വീട്ടുമരുന്ന് കൂടിയായ ഇത് സ്പേം കൗണ്ട് കൂട്ടാൻ സഹായിക്കുന്നു. 

അയമോദകത്തിൽ തൈമോൾ എന്ന ഘടകം ഉണ്ട്. ഇത് അണുനാശിനിയായി പ്രവർത്തിക്കുന്നു. അണുബാധ അകറ്റാനും മുറിവ് ഉണക്കാനും അയമോദകം ചതച്ച് മുറിവിൽ പുരട്ടിയാൽ മതി. 

2 ടീസ്പൂൺ വറുത്ത അയമോദകം ചേർത്ത് വെള്ളം തിളപ്പിക്കുക. ഇത് അരിച്ച് ഇതിലേക്ക് 1 ടീസ്പൂൺ തേൻ ചേർക്കുക. ഈ വെള്ളം പതിവായി കുടിക്കുന്നത് ഉപാപചയപ്രവർത്ത നങ്ങള്‍ മെച്ചപ്പെടുത്തുകയും കൊഴുപ്പിനെ കത്തിച്ചു കളയുകയും ചെയ്യും. 

1 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ അയമോദകം 1/2 ടീസ്പൂൺ ചുക്കുപൊടി ഇവ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ അകറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com