ADVERTISEMENT

ആകെ ഡിപ്രസ്ഡ് ആണോ? എങ്കിൽ ഭക്ഷണത്തിൽനിന്ന് ജങ്ക് ഫുഡ് ഒഴിവാക്കാനുള്ള സമയമായി. വിഷാദം, ബൈപോളാർ ഡിസോർഡർ മുതലായ മാനസിക പ്രശ്നങ്ങൾക്ക് ജങ്ക്ഫുഡ് കാരണമാകുമെന്നു ഗവേഷകർ.

ഉപാപചയപ്രവർത്തനങ്ങൾക്കു ദോഷകരമാണെന്നു മാത്രമല്ല, പ്രായമോ ലിംഗ, വർണ വ്യത്യാസങ്ങളോ ഇല്ലാതെ ആർക്കും മാനസികപ്രശ്നങ്ങൾ വരാൻ ജങ്ക് ഫുഡ് കാരണമാകുമെന്നും ഇന്റർനാഷനൽ ജേണൽ ഓഫ് ഫൂഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാർ ഡിസോർഡറിനു കാരണമാകുമെന്നും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. 

‘മാനസികാരോഗ്യം ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യം വർധിപ്പിക്കും.’ - പഠനത്തിനു നേതൃത്വം നൽകിയ കലിഫോർണിയയിലെ ലോമ ലിൻഡ സർവകലാശാലയിലെ ഗവേഷകനായ ജിം ഇബാന്റ് പറയുന്നു. 

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. മാനസികരോഗമുള്ള വ്യക്തികളില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരിലും പൊണ്ണത്തടിയുള്ളവരിലും ഭക്ഷണശീലത്തിൽ മാറ്റം കൊണ്ടു വരേണ്ടത് ആവശ്യമാണ്. 2005 നും 2015 നും ഇടയിൽ 2,40,000 പേർ പങ്കെടുത്ത െടലിഫോൺ സർവേ അപഗ്രഥിച്ചാണ് പഠനം നടത്തിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com