ADVERTISEMENT

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്. പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണ് ഇവ. വാള്‍നട്സ്, ബദാം, പിസ്ത, ബ്രസീല്‍ നട്സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്സ് എന്നിവയെല്ലാം ഹൃദ്രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്നു. 

ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനുമെല്ലാം നട്സ് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും നട്സ് കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 15 % കുറവായിരിക്കും. ഇവരില്‍ അകാലമരണത്തിനുള്ള സാധ്യത  27 %  കുറവായിരിക്കും. 

അതുകൊണ്ട് ഏതുപ്രായത്തിലും നട്സ് ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്താം. നട്സില്‍ അടങ്ങിയിരിക്കുന്ന  വൈറ്റമിന്‍ ഹൃദ്രോഗസാധ്യത കുറയ്ക്കും.  അതുപോലെ ഇതിലെ  മഗ്‌നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ഇവയിലെ ഫോളിക് ആസിഡ് ധമനികളില്‍ തടസ്സം ഉണ്ടാകാതെ തടയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com