ADVERTISEMENT

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മലബന്ധം. മലബന്ധത്തിനു കാരണങ്ങള്‍ പലതുണ്ടാകാം. നല്ല ഭക്ഷണങ്ങളുടെ പോരായ്മ മുതല്‍ അസുഖങ്ങള്‍ വരെ ഇതില്‍ പെടാം. മിക്ക ആളുകളെയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ബാധിക്കുന്ന പ്രശ്നമാണ് മലബന്ധം. എന്നാല്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ മതിയാകും ഇത് ഇല്ലാതാക്കാന്‍. അതിങ്ങനെ :

ഫാറ്റ് - ഫാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആരോഗ്യത്തിനു നല്ലതല്ല എന്നു പറയാന്‍ വരട്ടെ. ഫാറ്റ് എപ്പോഴും നമുക്ക് ദൂഷ്യം മാത്രം ഉണ്ടാക്കുന്നതല്ല. ഒരു ബാലൻസ്ഡ് ഡയറ്റില്‍ എണ്ണയ്ക്കും പങ്കുണ്ട്. ഒലിവെണ്ണ, കാസ്റര്‍ ഓയില്‍ എന്നിവ മലബന്ധം ഇല്ലാതാക്കും.

മോലാസസ് (ശര്‍ക്കരപ്പാവ്‌) - ഷുഗര്‍ കുറഞ്ഞ അളവില്‍ കാണപ്പെടുകയും മള്‍ട്ടി വൈറ്റമിനുകള്‍ ധാരാളം കാണപ്പെടുകയും ചെയ്യുന്ന ഒന്നാണിത്. ഇതിലെ മഗ്നീഷ്യം മലശോധന എളുപ്പത്തിലാക്കും.

ജിഞ്ചര്‍ ടീ , മിന്റ് - ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും മിന്റും. ഇവ രണ്ടും ചേര്‍ത്തൊരു ചായ രാവിലെ കുടിച്ചു നോക്കൂ, മലബന്ധം അലട്ടില്ല. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും.

നാരങ്ങ വെള്ളം - വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ ചേര്‍ത്ത ചൂട് വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും. അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ്‌ ഫ്രഷ്‌ ലെമണ്‍ ജ്യൂസ് കുടിച്ചാലും മതി. 

ഫൈബര്‍ - ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍ എല്ലാം മലശോധനയ്ക്കു സഹായകമാണ്. ഹോള്‍ഗ്രെയിന്‍ സെറില്‍സ്, നട്സ്, ഓട്സ്, പള്‍സസ് എന്നിവയെല്ലാം ഇതിനു സഹായിക്കും. 

ബേക്കിങ് സോഡ- വയറുവേദനയ്ക്കും മലബന്ധത്തിനും ബേക്കിങ്‌സോഡ  ഫലപ്രദമാണ്. ഇത് വയറിനെ റീ അൽക്കലയിസ് ചെയ്യുന്നു. കൂടാതെ ആസിഡിനെ നിയന്ത്രിക്കുകയും വായുവിനെ പുറന്തള്ളുകയും ചെയ്യുന്നു.

പ്രൂൺസ് / പ്ലം- ഉയർന്ന അളവിൽ നാരുകളും സോർബിറ്റോളും അടങ്ങിയ പ്ലം പ്രകൃതിദത്തമായ ഒരു ഫലമാണ്. ഇത് മലബന്ധമകറ്റാൻ വളരെ മികച്ചതാണ്. സോർബിറ്റോൾ എളുപ്പം ദഹിക്കാത്ത പ്രകൃതിദത്ത കാർബോഹൈഡ്രേറ്റാണ്. ഇത് കുടലിൽ നിന്നു ധാരാളം വെള്ളം ലഭ്യമാക്കി മലത്തെ മൃദുവാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com