ADVERTISEMENT

റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ അൽപ്പമൊന്നു കരുതിയിരുന്നോളൂ.... മരണം നിങ്ങളുടെ തൊട്ടരികെ തന്നെ ഉണ്ടെന്നു പഠനം. 

റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും ചെറിയ അളവിൽ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളും കാൻസറും വരാൻ സാധ്യത കൂടുതലാണ്. 

അഡ്‍വന്റിസ്റ്റ് ഹെൽത്ത് സ്റ്റഡിയുടെ ഭാഗമായി തൊണ്ണൂറായിരത്തോളം വരുന്ന സെവൻത് ഡേ അഡ്‍വന്റിസ്റ്റ് സ്ത്രീ പുരുഷന്മാരിലാണ് പഠനം നടത്തിയത്. യുഎസിലെയും കാനഡയിലെയും അഡ്‌വന്റിസ്റ്റ് ജനവിഭാഗത്തിന്റെ ഒരു പ്രത്യേകത അവരിൽ 50 ശതമാനം പേർ സസ്യഭുക്കുകളാണ് എന്നതാണ്. ഇറച്ചി കഴിക്കുന്നവരാകട്ടെ വളരെ കുറഞ്ഞ അളവിലേ കഴിക്കൂ. ഇതാണ് പഠനത്തിന് ഇവരെ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഗവേഷകർ പറയുന്നു. 

11 വര്‍ഷക്കാലയളവിൽ 7900 ലധികം പേരുടെ മരണകാരണം പരിശോധിച്ചു. ഇവരിൽ ഇറച്ചി കഴിക്കുമായിരുന്നവരിൽ 90 ശതമാനം പേരും രണ്ട് ഔൺസോ അതിൽ കുറവോ റെഡ്മീറ്റ് ആണ് ദിവസവും കഴിച്ചിരുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ 2600 എണ്ണം ഹൃദയസംബന്ധമായ രോഗങ്ങൾ മൂലവും 1800 ലധികം മരണങ്ങൾ കാൻസർ മൂലവും ആയിരുന്നു. 

റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും വളരെ ചെറിയ അളവിൽ കഴിക്കുന്നതു പോലും ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമാണെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com