ADVERTISEMENT

വേനല്‍ കടുത്തുവരികയാണ്. പുറത്തിറങ്ങിയാല്‍ പൊള്ളുന്ന വെയിൽ. മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തവിധം കേരളത്തില്‍ സൂര്യാഘാതമേറ്റുള്ള അപകടങ്ങളും മരണങ്ങളും  ഏറിവരുന്നു. സൂര്യാഘാതം മാത്രമല്ല മാരകമായ സ്കിന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങൾ ഈ കൊടുംചൂടു മൂലം പിടിപെടാന്‍ സാധ്യതയുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ മാരകമായ അളവിലാണ് ഈ വേനലില്‍ പ്രവഹിക്കുന്നത്. നല്ലൊരു സണ്‍സ്ക്രീന്‍ ലോഷന്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. എന്നാല്‍ അതോടൊപ്പം നമ്മുടെ ആഹാരകാര്യങ്ങളിലും ശ്രദ്ധ വേണം. ചര്‍മത്തിന് ആവശ്യമായ പല പോഷകങ്ങളും ആഹാരത്തിലൂടെ ലഭിക്കും. ഈ കൊടുംവേനലില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

സ്ട്രോബെറി - വൈറ്റാമിന്‍ സിയുടെ കലവറയാണ് സ്ട്രോബെറി. എല്ലാത്തരം ബെറികളും വേനല്‍ക്കാലത്ത് ഉത്തമമാണ്. ഇവയിലെ വൈറ്റമിന്‍ സിയും ഫൈറ്റോന്യൂട്രിയന്റുകളും നാച്ചുറല്‍ സണ്‍ബ്ലോക്ക്‌ ആയി പ്രവര്‍ത്തിക്കും. 

ഉരുളക്കിഴങ്ങ് - ബീറ്റ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് വേനല്‍ക്കാലത്ത് ഒഴിവാക്കരുത്‌. സ്വീറ്റ് പൊട്ടറ്റോ ആണ് ഏറ്റവും ഗുണമുള്ളത്. 

ഗ്രീന്‍ടീ - ശരീരത്തിലെ മെലനോമയുടെ അളവ് കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. എന്നാല്‍ ദിവസം രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കരുത്. കഫീന്‍ ധാരാളമായാല്‍ അത് ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും. അതുകൊണ്ട് ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ധാരാളം വെള്ളവും കുടിക്കുക.

പേരയ്ക്ക- ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ ഏകദേശം അഞ്ചിരട്ടി വൈറ്റമിന്‍ സി പേരക്കയിലുണ്ട്. അതുകൊണ്ട് വേനലില്‍ പേരയ്ക്ക ധാരാളം കഴിക്കുക.

ഓട്സ് മീല്‍ - ഫൈബര്‍ മാത്രമല്ല ആന്റി ഓക്സിഡന്റുകളും ഓട്സ് മീലില്‍ സുലഭമാണ്. ഇവ ചര്‍മത്തിനു സംരക്ഷണം നല്‍കുന്നു. വേനച്ചൂടില്‍ ചര്‍മത്തില്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

വെള്ളരി - ജലാംശം ധാരാളം അടങ്ങിയതാണ് വെള്ളരി. ഇതിലെ 'കൊളാജന് 'ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടി ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം ക്രമപ്പെടുത്താന്‍ സഹായിക്കും.

തക്കാളി, തണ്ണിമത്തന്‍ - ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഇവ രണ്ടും. വൈറ്റമിന്‍ സിയും ആവശ്യത്തിന് ഇതിലുണ്ട്. ഒപ്പം ജലാംശം ആവശ്യം പോലെയുള്ളതാണ്‌ ഇവ രണ്ടും.

ഡാര്‍ക്ക്‌ ചോക്ലേറ്റ് - ചര്‍മസൗന്ദര്യത്തിന് ഏറ്റവും മികച്ചതാണിത്. 70% കൊക്കോ അടങ്ങിയതാണ് ഡാര്‍ക്ക്‌ ചോക്ലേറ്റ്. എന്നാല്‍ ആഴ്ചയില്‍ ഒരു ബാറില്‍ കൂടുതല്‍ കഴിക്കാതെ നോക്കണമെന്നു മാത്രം. 

കാരറ്റ് - വൈറ്റമിന്‍ എ അടങ്ങിയ കാരറ്റ് കഴിക്കുന്നത്‌ സൂര്യാഘാതമേൽക്കാതെ ചര്‍മത്തെ സംരക്ഷിക്കും.

വൈറ്റ് വിനഗര്‍ - സൂര്യാഘാതമേറ്റാല്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് വൈറ്റ് വിനഗര്‍. ചര്‍മം പൊള്ളിയ സ്ഥലങ്ങളില്‍ ഇത് പുരട്ടിയാല്‍ നല്ല ആശ്വാസം ലഭിക്കും.

മാതളനാരങ്ങ -  Ellagic acid, ആന്റി ഓക്സിഡന്റ് ധാരാളമടങ്ങിയ മാതളനാരങ്ങയ്ക്ക്  UVA, UVB രശ്മികള്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. അതുകൊണ്ട് വേനലില്‍ മാതളനാരങ്ങ ഒഴിവാക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com