ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ഗുണകരമാകുമെന്ന് പഠനം. കൊഴുപ്പ് കൂടിയതും കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞതുമായ (എല്‍സിബിഎഫ്) പ്രാതല്‍ ശീലമാക്കിയാല്‍ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. രാവിലെ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നതെന്ന് പഠനത്തില്‍ ജോനാഥന്‍ ലിറ്റില്‍ പറയുന്നു. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഡയറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതാണ് ഈ മുട്ട കഴിക്കുന്നത്‌ വഴി ലഭിക്കുന്ന ഗുണം. 

പ്രഭാതത്തില്‍ ഹൈ ഫാറ്റ് , ലോ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഡയറ്റ് കഴിക്കുന്നത്‌ പ്രമേഹ സാധ്യത കുറയ്ക്കും. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. കാര്‍ബോഹൈഡ്രേറ്റ് കുറച്ച് കൊഴുപ്പ് കൂട്ടിയ ബ്രേക്ക്ഫാസ്റ്റ് കഴിച്ചവരില്‍ ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിച്ചില്ലെന്നാണ് ലിറ്റിലിന്റെ പഠനം വ്യക്തമാക്കുന്നത്. പ്രമേഹമില്ലാത്തവരും ഈ ഭക്ഷണ രീതിയിലേക്ക് മാറുന്നത് ആരോഗ്യരംഗത്ത് മികച്ച ചുവടുവയ്പ്പായിരിക്കുമെന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com