ADVERTISEMENT

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും കീടനാശിനിപ്രയോഗമില്ലാത്തതും പണച്ചെലവില്ലാത്തതുമായ ഇലക്കറിയാണ് മുരിങ്ങയില. വൈറ്റമിനുകളുടെയും പ്രോട്ടീന്റേയും ഇരുമ്പിന്റെയും കലവറ. ഒട്ടുമിക്ക ജീവിതശൈലീരോഗശമനത്തിനുള്ള ഒറ്റമൂലിയും കൂടിയാണ് ഈ മുരിങ്ങയില. ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം.

∙ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്
∙ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
∙ നാരുകളാൽ സമ്പുഷ്ടമായതിനാൽ മലബന്ധം കുറച്ച് സുഖശോധന പ്രദാനം ചെയ്യുന്നു
∙ വൈറ്റമിൻ എ ധാരാളമടങ്ങിയിരിക്കുന്നതിനാൽ കണ്ണിനു നല്ലത്. മുരിങ്ങയില നീരിൽ തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ അകറ്റുമത്രെ

∙ പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്

∙ സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി ശക്തി വർധിപ്പിക്കുകയും കൃമിശല്യം കുറയ്ക്കുകയും ചെയ്യുന്നു.  കുട്ടികളുടെ ശരീരപുഷ്ടിക്ക് മുരിങ്ങയില നെയ്യ് ചേർത്ത് പാകം ചെയ്തു കൊടുക്കുക.

∙ മുരിങ്ങയില നീരിൽ അൽപം ഉപ്പുചേർത്തു കഴിക്കുന്നത് ഗ്യാസിന്റെ ഉപദ്രവം കുറയ്ക്കാൻ നല്ലതാണ്

∙ ചർമരോഗങ്ങൾ ചെറുക്കാനും ചർമത്തിന്റെ ചുളിവുകളും അകാലനരയും അകറ്റി ചെറുപ്പം നിലനിർത്താനും ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.

∙ പ്രോട്ടീൻ, കാൽസ്യം, കൊഴുപ്പ്, അന്നജം, നാരുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക

∙മുരിങ്ങിയില തോരൻ നിത്യവും കഴിച്ചാൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധനയുണ്ടാകും

∙പൈൽസ് തടയാൻ മുരിങ്ങയിലയും മുരിങ്ങപ്പൂവും ഉത്തമമാണ്. മുരിങ്ങിലയിലുള്ള അതേ പോഷകഘടകങ്ങൾ മുരിങ്ങപ്പൂവിലും അടങ്ങിയിരിക്കുന്നു.

∙മുരിങ്ങയിലയും ഉപ്പും ചേർത്ത് ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന കുറയുകയും നീരു വലിയുകയും ചെയ്യും

∙ഹൃദയം, കരൾ, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിന് മുരിങ്ങയില നീര് നല്ലതാണ്.

∙കാൽസ്യത്തിനാൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ബലം വർധിപ്പിക്കും

∙മുരിങ്ങയിലയിട്ട് വേവിച്ച വെള്ളത്തിൽ അൽപം ഉപ്പും നാരങ്ങാനീരും ചേർത്ത് ദിവസവും കുടിച്ചാൽ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com