ADVERTISEMENT

കാലറി കൂടിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സ്ട്രെസ് ഉള്ളപ്പോഴാണ് കൊഴുപ്പും മധുരവും എല്ലാം കൂടുതലുള്ള ഹൈ കാലറി ഭക്ഷണങ്ങള്‍ കഴിക്കുന്നതെങ്കിലോ? പറയുകയും വേണ്ട, പൊണ്ണത്തടി വരാൻ വേറെ കാരണമൊന്നും അന്വേഷിക്കേണ്ട.

സ്ട്രെസ് ഉള്ളപ്പോൾ മധുരവും കൊഴുപ്പും എല്ലാം കൂടിയ ഭക്ഷണം കഴിക്കുന്നത് സാധാരണയിലും കൂടുതൽ ശരീരഭാരം കൂടാൻ കാരണമാകുമെന്ന് പഠനം.  സമ്മർദ്ദമില്ലാത്ത സാഹചര്യങ്ങളിൽ കഴിക്കുന്ന കാലറി കൂടിയ ഭക്ഷണം, സമ്മർദമുള്ളപ്പോൾ ആണ് കഴിക്കുന്നതെങ്കിൽ ശരീരഭാരം കൂടുതൽ വർധിക്കാൻ കാരണമാകുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ കണ്ടു.  പെട്ടെന്ന് പൊണ്ണത്തടി വരാതിരിക്കാൻ എന്താണ് കഴിക്കുന്നത് എന്നതിനെപ്പറ്റി സ്ട്രെസ്സ് ഉള്ളപ്പോൾ നമ്മൾ കൂടുതൽ ബോധവാന്മാരാകണമെന്നു പഠനം സൂചിപ്പിക്കുന്നു.

ചില ആളുകൾ സ്ട്രെസ് ഉള്ളപ്പോൾ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കൂ. എന്നാൽ കൂടുതൽ പേരും സമ്മർദമുള്ള പ്പോൾ കൂടുതൽ ഭക്ഷണം കഴിക്കും; പ്രത്യേകിച്ചും മധുരവും കൊഴുപ്പും അധികമുള്ള കാലറി കൂടിയ ഭക്ഷണങ്ങൾ– സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

സ്ട്രെസ്സ് ഈറ്റിങ്ങിനെ’ എന്താണ് നിയന്ത്രിക്കുന്നതെന്നു മനസ്സിലാക്കാൻ ഗവേഷകർ എലികളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ചു. തലച്ചോറിലെ ഹൈപ്പോ തലാമസ് ആണ് ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കുന്നത്. മറ്റൊരു ഭാഗമായ അമിഗ്ഡാല, ഉത്കണ്ഠ ഉൾപ്പെടെയുള്ള വികാരങ്ങളെ പ്രോസസ് ചെയ്യുന്നു. 

സമ്മർദം ഉള്ളപ്പോൾ രക്തത്തിലെ ഇൻസുലിന്റെ അളവ് വളരെ കുറച്ചു മാത്രം ഉയർന്നു. എന്നാൽ കാലറി കൂടുതലുള്ള ഭക്ഷണവും സമ്മർദവും കൂടിയാകുമ്പോൾ സാധാരണ ഭക്ഷണം കഴിക്കുകയും, സമ്മർദമില്ലാത്ത അവസ്ഥയും ഉള്ളപ്പോഴത്തേതിനെക്കാൾ ഇൻസുലിന്റെ അളവ് പത്തിരട്ടി കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. 

ശരീരത്തിന്റെ ചില ഭാഗങ്ങളെ മാത്രമല്ല ഇൻസുലിൻ സ്വാധീനിക്കുന്നത്, മറിച്ച് തലച്ചോറിന്റെ പ്രവർത്തനത്തെപ്പോലും അത് നിയന്ത്രിക്കുന്നതായി പഠനത്തിനു നേതൃത്വം നൽകിയ പ്രൊഫ. ഹെർബർട്ട് ഹെർസോഗ് പറയുന്നു. ന്യൂ സൗത്ത് വെയ്‍ൽസിലെ ഗർവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com