ADVERTISEMENT

ബദാം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണങ്ങൾ, ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോഴുണ്ട്. ബദാമിന്റെ തൊലിയിൽ അടങ്ങിയ ടാനിനുകളുടെയും ആസിഡുകളുടെയും എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. തന്മൂലം പോഷകങ്ങളുടെ ആഗിരണം വേഗത്തിലാകുന്നു. കുതിർക്കുന്നതിനാൽ കൂടുതൽ ജീവകങ്ങളും ധാതുക്കളും ആഗിരണം െചയ്യാൻ സാധിക്കുന്നു. എൻൈസമുകളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്ന ഇത് ദഹനം മെച്ചപ്പെടുത്തുന്നു. 

സാധാരണ ബദാമിൽ ഉള്ള പോഷകങ്ങളോടൊപ്പം കൂടുതൽ അളവിൽ ബി വൈറ്റമിനുകളും ലിപ്പേസ് പോലുള്ള എൻസൈമുകളും കുതിർത്ത ബദാമിൽ ഉണ്ട്. പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് പാക് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയും ബദാമിലുണ്ട്. കാൽസ്യം, അയൺ എന്നിവയും ആരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും ബദാമിലുണ്ട്.

ബദാം കുതിർക്കേണ്ടതെങ്ങനെ?
2 കപ്പ് ബദാം ഒരു പാത്രത്തിൽ എടുത്ത് അത് മൂടത്തക്ക അളവിൽ ഇളം ചൂടുവെള്ളം ഒഴിക്കുക. 12 മണിക്കൂറിനു ശേഷം ഈ വെള്ളം അരിച്ചു കളഞ്ഞ് 2 ടീസ്പൂൺ ഉപ്പ് ചേർക്കാം. തുടർന്ന് വീണ്ടും ചൂടുവെള്ളമൊഴിച്ച് 12 മണിക്കൂർ വയ്ക്കുക. 24 മണിക്കൂർ കഴിയുമ്പോള്‍ ബദാമിന്റെ തൊലി േവഗം പൊളിച്ചു കളയാൻ പറ്റും. കുതിർത്ത ഈ ബദാം പോഷകങ്ങൾ ഒട്ടും നഷ്ടപ്പെടാതെ ഒരാഴ്ച വരെ സൂക്ഷിച്ചു വയ്ക്കാൻ പറ്റും. 

ബദാം കുതിർത്തു കഴിച്ചാലുള്ള ഗുണങ്ങൾ
ജീവകം ഇ, ഭക്ഷ്യനാരുകൾ, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ഉള്ളതിനാൽ ദഹനം, പ്രമേഹം, ചർമത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ഇത് ഫലപ്രദമാണ്. 

ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകങ്ങൾ ബദാമിലുണ്ട്. കുതിർത്ത ബദാമിൽ ജീവകം ഇ യും ധാരാളം. 

ഭക്ഷ്യനാരുകൾ ധാരാളമടങ്ങിയതിനാൽ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു. ദഹനത്തിനു സഹായിക്കുന്നു. 

പച്ച ബദാമിനെക്കാൾ പ്രോട്ടീൻ, കുതിർത്ത ബദാമിലുണ്ട്. നാരുകളും കൂടുതലുണ്ട്. ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. 

ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോഗം, റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് ജലാശയ രോഗങ്ങൾ വരാനുള്ള സാധ്യത എന്നിവ കുറയ്ക്കുന്നു. 

ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ബദാം ഗർഭിണികൾക്കും ഏറെ നല്ലതാണ്. ഫോളേറ്റിന്റെ അഭാവം മൂലം ന്യൂറൽ ട്യൂബിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ കുതിർത്ത ബദാം സഹായിക്കുന്നു. 

ബദാം കുതിർത്തതിൽ ധാരാളം മോണോ സാച്ചുറേറ്റഡ് പോളി സാച്ചുറേറ്റഡ് ഫാറ്റുകൾ ഉണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം, അതിറോസ്ക്ലീറോസിസ് ഇവ തടയാനും സഹായിക്കുന്നു. കാർഡിയോമെറ്റബോളിക് രോഗങ്ങൾ തടയാൻ ബദാം സഹായിക്കും. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൃദ്രോഗികളിൽ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ ന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന്  പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com