ADVERTISEMENT

ഗര്‍ഭകാലത്ത് ഒരു സ്ത്രീ രണ്ടിരട്ടി ആഹാരം കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുക. കാര്യം അങ്ങനെ അല്ലെങ്കിലും പോഷകപ്രദമായ ആഹാരം കഴിക്കണം എന്നത് നിര്‍ബന്ധമാണ്‌. ഗര്‍ഭിണിക്ക് ഇഷ്ടമുള്ള ആഹാരം എല്ലാം ഗര്‍ഭകാലത്ത് കഴിക്കാം. എന്നാല്‍ പൊട്ടറ്റോ ചിപ്സ് അധികം കഴിക്കേണ്ട എന്ന് വിദഗ്ധര്‍ പറയുന്നു. 

ഗര്‍ഭകാലത്ത് പൊട്ടറ്റോ ചിപ്സ്, വെജിറ്റബിള്‍ എണ്ണ എന്നിവ കൂടുതല്‍ കഴിക്കരുത് എന്നാണ് നിര്‍ദേശം. ഒമേഗ 6 ഫാറ്റ് അടങ്ങിയതാണ് ഇവ. Linoleic acid ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാം, പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിരുന്നു. ഗര്‍ഭിണികള്‍ Linoleic ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കുറയ്ക്കുന്നതുതന്നെയാണ് നല്ലതെന്ന് ഗവേഷകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com