ADVERTISEMENT

ജ്യൂസുകളോടു പൊതുവേ ഒരു ആകർഷണം തോന്നാത്തവർ ചുരുക്കമാണ്. ഇതിലെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവരുമുണ്ട്. ഈ നിരയിൽ പേരു കൊണ്ടുതന്നെ വ്യത്യസ്തമാണ് കുലുക്കി സർബത്ത്. ഏറ്റവുമധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കുലുക്കി സർബത്തെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആദ്യകാലത്ത് നാരങ്ങാനീരും കശ്കശും ഐസും ഒരു ഗ്ലാസ്സിലിട്ട് മറ്റൊരു ഗ്ലാസ്സുകൊണ്ട് അടച്ചുപിടിച്ച് കുലുക്കിയുണ്ടാക്കിയിരുന്ന കുലുക്കി സർബത്തിനെക്കാൾ അപകടകാരിയാണ് നിറങ്ങൾ ചേർത്ത കുലുക്കി സർബത്ത്. 

വ്യത്യസ്ത കളറുകൾ നിറഞ്ഞ ഈ സർബത്ത് കുട്ടികൾ മുതിൽ പ്രായമായവർവരെ ആസ്വദിച്ചു കുടിക്കുന്നുമുണ്ട്. നിരോധിക്കപ്പെട്ട നിറങ്ങൾ, അനിയന്ത്രിത അളവുകളിൽ ചേർത്താണ് ഇതു തയാറാക്കുന്നതത്രേ. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തിൽ തയാറാക്കിയ ഐസ്ക്യൂബുകൾക്കു പകരം മത്സ്യം സൂക്ഷിക്കാൻ വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ബ്ലോക്കുകൾ ഉപയോഗിക്കുന്നവരുമുണ്ട്. ചിലപ്പോഴെങ്കിലും ഐ ഐസിൽ അമോണിയയുടെ സാനിധ്യവും കാണപ്പെടുന്നുണ്ട്.

ചില ഇടങ്ങളിലാകട്ടെ, നേരത്തേ തയാറാക്കിവച്ച ജ്യൂസുകളാണു നൽകുക. ഇവയിൽ ഉപയോഗിക്കുന്ന പഴം അഴുകിയതാണോ എന്നു മനസ്സിലാക്കാനും സാധിക്കില്ല. ഇതിലൂടെ അപകടകരമായ ബാക്ടീരിയ അണുബാധകൾ പകർന്നെന്നും വരാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com