ADVERTISEMENT

തൈരും മോരും ഒക്കെക്കൂട്ടി ചോറുണ്ണത് മലയാളിയുടെ ശീലം ആയിരുന്നു. ഭക്ഷണ ശീലങ്ങൾ മാറിയപ്പോൾ ഇവയൊക്കെ വല്ലപ്പോഴും കൂട്ടിയാലായി എന്നതായി അവസ്ഥ. 

തൈര് ഒരു പ്രോബയോട്ടിക് ആണ്. ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവർത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രധാന പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ ഇതു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ അകറ്റാനും പ്രോബയോട്ടിക്കുകൾ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. 

ചില ഭക്ഷണങ്ങളിൽ സ്വാഭാവികമായും കാണുന്ന ജീവികളാണ് പ്രോബയോട്ടിക്കുകൾ. നല്ല ബാക്ടീരിയ എന്നും ഇതിനെ വിളിക്കും. ഇവ ഉപദ്രവകാരികളായ ബാക്ടീരിയകളോട് പൊരുതുന്നു. അങ്ങനെ ഉദരാരോഗ്യം ഏകുന്നു. 

ഷാങ്ഘായ് ജിയാവോ ടോങ്ങ് സർവകലാശാല സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ, ഉദരത്തിലെ സൂക്ഷ്മജീവികൾക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാവുമെന്നും gut-brain-axis ലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും കണ്ടെത്തി. 

1503 ആളുകളിൽ നടത്തിയ 21 പഠനങ്ങൾ വിശകലനം ചെയ്തു. ഉത്കണ്ഠയുടെ ലക്ഷണങ്ങളകറ്റാൻ ഉദരത്തിലെ സൂക്ഷ്മ ജീവികളെ (intestinal microbiota) നിയന്ത്രിക്കുക വഴി സാധ്യമാകുമെന്ന് 11 പഠനങ്ങളിലും കണ്ടു. 

പ്രോബയോട്ടിക് ഭക്ഷണങ്ങളും ഫുട് സപ്ലിമെന്റുകളും വഴി ഉത്കണ്ഠയുടെ ലക്ഷണങ്ങളെ അകറ്റാൻ സാധിക്കുമെന്ന് ജനറൽ സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

സൈക്യാട്രിക് മരുന്നുകൾ ഉപയോഗിക്കുന്നതോടൊപ്പം, ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കുടലിലെ ബാക്ടീരിയകളെയും നിയന്ത്രിക്കുന്നത് നല്ലതാണെന്ന് ഗവേഷകർ പറയുന്നു. 

തൈര് ഒരു മികച്ച പ്രോബയോട്ടിക് ആയതിനാൽ ദിവസവും ഇത് കൂട്ടാൻ ഒട്ടും മടിക്കേണ്ടതില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com