ADVERTISEMENT

മുട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കലും അവസാനമില്ല. ദിവസവും മുട്ട കഴിക്കരുത് എന്ന് തുടങ്ങി ദിവസവും മുട്ട നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന നിലയില്‍ വരെയാണ് ചര്‍ച്ചകള്‍. എങ്കില്‍ ഇതാ പുതിയൊരു നിരീക്ഷണം കൂടി അക്കൂട്ടത്തിലേക്ക്. ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട ഒരു കാരണവശാലും കഴിക്കരുതെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പറയുന്നത്. രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കൂട്ടുമെന്നും ഇത് മരണത്തിലേക്കു വഴി വയ്ക്കുമെന്നാണ് പഠനം പറയുന്നത്. 

അമേരിക്കയിലെ  30,000  ആളുകളെ മുപ്പത്തിയൊന്നു വർഷം നിരീക്ഷിച്ച ശേഷമായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ കാലയളവില്‍ ഇവരുടെ ജീവിതരീതി, ആരോഗ്യം, ഡയറ്റ് എന്നിവയെല്ലാം സൂക്ഷ്മമായി പഠിച്ചിരുന്നു. കൊളസ്ട്രോള്‍ അടങ്ങിയ മുട്ട ദീര്‍ഘകാലം ഒരേ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പറയുന്നത്. 

യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ പ്രകാരം ഒരു വലിയ മുട്ടയില്‍  200 മില്ലിഗ്രാം കൊളസ്ട്രോള്‍ ഉണ്ട് . അപ്പോള്‍ ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന മാറ്റം ആലോചിച്ചു നോക്കൂ എന്നാണ് ഗവേഷകര്‍ പറയുന്നത്.  300  മില്ലിഗ്രാമില്‍ കൂടുതല്‍ കൊളസ്ട്രോള്‍ ഉള്ളിലെത്തുന്നത് ഹൃദ്രോഗസാധ്യത 17% വര്‍ധിപ്പിക്കും. മരണത്തിനുള്ള സാധ്യത ഇതുവഴി 18% ആകുന്നു. അതുകൊണ്ട് മുട്ട കഴിക്കുമ്പോള്‍ ഇനി മുതല്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com