ADVERTISEMENT

സ്ത്രീക്കും പുരുഷനും പ്രത്യേകം ആഹാരങ്ങള്‍ ഒന്നുമില്ല. പക്ഷേ സ്ത്രീയുടെയും പുരുഷന്റെയും ആഹാരരീതിയും അളവും വ്യത്യസ്തമാണ്. കാത്സ്യം, ഇരുമ്പ് എന്നിവ സ്ത്രീകള്‍ക്കു കൂടുതല്‍ ആവശ്യമാണ്. എന്നാല്‍ പുരുഷനു പ്രോട്ടീനും കാലറിയും കൂടുതല്‍ വേണം. സ്ത്രീയെ അപേക്ഷിച്ച് ജീവിതശൈലീരോഗങ്ങള്‍ കൂടുതല്‍ വരാനും സാധ്യത പുരുഷനാണ്. പുരുഷൻമാര്‍ കൂടുതല്‍ കഴിക്കുന്നതും എന്നാല്‍ ഒഴിവാക്കേണ്ടതുമായ ആഹാരങ്ങള്‍ ഉണ്ടെന്ന് അറിയാമോ ?‌

ബ്ലൂബെറിപഴത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. ആന്റിഓക്സിഡന്റ്, വൈറ്റമിന്‍ എ, ബി, സി, കെ എന്നിവ ധാരാളം അടങ്ങിയതാണ് ഇവ. പ്രമേഹം വരാതെ കാക്കാനും മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം ഇവ നല്ലതാണ്. ബ്ലൂ ബെറിയിലെ anthocyanins ആണ് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കുന്നത്. അതുപോലെ ഫൈബര്‍, പ്രോട്ടീന്‍ എല്ലാം ആവോളം അടങ്ങിയതാണ് ബ്ലൂ ബെറി. 

ഇനി എന്തിനോടാണ്‌ 'നോ ' പറയേണ്ടതെന്നു നോക്കാം. ബേക്ക് ചെയ്ത ആഹാരങ്ങളോട്. ഹൈഡ്രോജനേറ്റഡ് എണ്ണകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ അടങ്ങിയതാണ് ഇവയെല്ലാം. ഇത് പുരുഷന്‍മാർ മാത്രമല്ല സ്ത്രീകളും കഴിവതും ഒഴിവാക്കുക. ഇവ സ്ഥിരമാക്കിയാൽ ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവയ്ക്കു സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com