ADVERTISEMENT

മിതമായ അളവില്‍ പലതരം ആഹാരങ്ങള്‍ കഴിച്ചാൽ ഭാരം വർധിക്കില്ലെന്നാണോ കരുതുന്നത് ? എങ്കില്‍ തെറ്റി. മിതമായ അളവില്‍ ആഹാരം കഴിക്കുന്നത്‌ ഭാരം വര്‍ധിപ്പിക്കുമെന്ന് പുതിയ കണ്ടെത്തല്‍. മാത്രമല്ല അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പ്രമേഹസാധ്യത ഇരട്ടിക്കുമെന്നും ഈ പഠനം പറയുന്നു. 7000 പേരുടെ ആഹാരശീലം, കലോറി ഇന്‍ടേക്ക്, ആഴ്ചയില്‍ ഓരോ ദിവസവും അവര്‍ കഴിക്കുന്ന ആഹാരം അതിന്റെ അളവ് എന്നിവ വിശകലനം ചെയ്താണ് ഒരു സംഘം ഗവേഷകര്‍ ഈ കണ്ടെത്തല്‍നടത്തിയത്.

മിതമായ അളവിലായാലും പല തരം ആഹാരം കഴിക്കുന്നവര്‍ക്ക് ഭാരം വര്‍ധിക്കാനുള്ള സാധ്യത 120% ആണ്. ഇവര്‍ക്ക് ഇടുപ്പില്‍ കൂടുതല്‍ കൊഴുപ്പടിയാനും സാധ്യത ഉണ്ടത്രേ. എന്നാല്‍ സ്ഥിരമായി ഒരേ രീതിയിലുള്ള ആഹാരം കഴിക്കുന്നവരില്‍ ഈ പ്രശ്നം ഇത്ര കണ്ടു വരുന്നില്ല എന്നും ഈ പഠനം എടുത്തു പറയുന്നു.

ഇതിന്റെ കാരണമായി പറയുന്നത്, പലതരം ആഹാരങ്ങള്‍ പരീക്ഷിക്കുമ്പോള്‍ നമ്മള്‍ അറിയാതെ കൂടുതല്‍ കഴിക്കും എന്നതാണ്. ഇവ ചിലപ്പോള്‍ ഫാറ്റ്, ഷുഗര്‍ എന്നിവ അധികമായ ആഹാരങ്ങളാകാം. അതുകൊണ്ട് എന്തു കഴിക്കുവെന്നും എത്ര കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com