ADVERTISEMENT

ഉരുളക്കിഴങ്ങ് ജ്യൂസോ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നോ പറയാന്‍ വരട്ടെ.. മറ്റു ജ്യൂസുകള്‍ കുടിക്കുന്ന പോലെ ഗ്ലാസ്‌ കണക്കിന് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാന്‍ സാധിക്കില്ല എന്നത് വേറെ കാര്യം. ഇതിന്റെ രുചി നമുക്ക് പെട്ടെന്ന് ഇഷ്ടമാകില്ല എന്നത് തന്നെ കാരണം. ഒരു ഉരുളക്കിഴങ്ങിൽ നിന്നു വളരെ ചെറിയ അളവില്‍ മാത്രമേ ഇത് ലഭിക്കുകയുമുള്ളൂ. എങ്കിലും ഒന്നോ രണ്ടോ സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ കൂടി അറിയാം. 

വിറ്റാമിന്‍ സിയുടെ കലവറയാണ് ഉരുളക്കിഴങ്ങ്. അതുകൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാന്‍ ഈ അളവുതന്നെ ധാരാളം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാനും ഉരുളക്കിഴങ്ങിനു സാധിക്കും. പാകം ചെയ്യാത്ത ഉരുളക്കിഴങ്ങിന്റെ സ്വാദ് പൊതുവേ നമുക്ക് ഇഷ്ടമാകാറില്ല. മാത്രമല്ല ചിലര്‍ക്ക് ജ്യൂസ് കുടിച്ചാല്‍ ചര്‍ദ്ദിയും ഉണ്ടാകാം. എന്നാല്‍ കുറഞ്ഞ അളവില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാല്‍ അത് ദഹനം സുഗമമാക്കും. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ മലബന്ധം തടയാനും ഉരുളക്കിഴങ്ങ് കൊണ്ട് ഗുണമുണ്ട്. സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ്  സഹായിയാണ്. കറുത്ത പാടുകള്‍ കുറയ്ക്കാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനുമെല്ലാം ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ സി സഹായിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com