ADVERTISEMENT

ചില ആഹാരങ്ങള്‍ക്കും പഴങ്ങള്‍ക്കും നമ്മുടെ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് അറിയാമോ? ഇവയെ നമുക്ക് സൂപ്പര്‍ ഫുഡ്സെന്ന് വിളിക്കാം. പോഷകങ്ങളാല്‍ സമ്പന്നമാണ് ഇവ. ആന്റിഓക്സിഡന്റ്, ഫൈബര്‍, ഫൈറ്റോകെമിക്കല്‍സ്, ഹെല്‍ത്തി ഫാറ്റ്സ് എന്നിവയാല്‍ സമ്പന്നമാണ് ഇവ. ഭാരം കുറയ്ക്കാനും ഇവ ഏറെ സഹായകമാണ്. അത്തരം ചില സൂപ്പര്‍ ആഹാരങ്ങളെ പരിചയപ്പെടാം.

അപ്പിള്‍ - പോഷകസമ്പന്നമാണ് അപ്പിള്‍ എന്നറിയാമല്ലോ. ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ. കൂടാതെ വൈറ്റമിന്‍ , മിനറല്‍സ് എന്നിവയും ധാരാളം. പ്രാതലില്‍ അപ്പിള്‍ സ്ഥിരമായി കഴിക്കുന്നത്‌ വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ - ശരീരത്തിലെ മെറ്റബോളിസം കൂട്ടി കൂടുതല്‍ കാലറി പുറംതള്ളാന്‍ ഇത് സഹായിക്കും. 

ഫ്ലാക്സ് സീഡ് - ചെറുചന വിത്ത്‌ കാലറി കുറഞ്ഞതും എന്നാല്‍ ഫൈബര്‍ സമ്പന്നവുമാണ്. ഒമേഗ  3യുടെ കലവറ കൂടിയാണിത് എന്നോര്‍ക്കുക.

ആല്‍മണ്ട്- വൈറ്റമിന്‍ സി, സിങ്ക് എന്നിവ ഇതില്‍ ധാരാളമുണ്ട്. ത്വക്കിന്റെ ആരോഗ്യത്തിനു സഹായകമാകുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ ധാരാളമുണ്ട്. 

മുട്ടയുടെ വെള്ള - പ്രോട്ടീന്‍ സമ്പന്നമാണ് ഇതെന്ന് പറയേണ്ടല്ലോ. കാലറി കുറഞ്ഞതും എന്നാലോ പ്രോട്ടീന്‍ സമ്പന്നവുമാണ് ഇവ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com