ADVERTISEMENT

ബീഫിനെപ്പറ്റി ഏറെ സംവാദങ്ങളും ചർച്ചകളും സജീവമാണല്ലോ. ബീഫിന്റെ ആരോഗ്യപരമായ പ്രയോജനങ്ങളെപ്പറ്റിയും ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും അറിയാം. 

ബീഫിന്റെ മേന്മ

∙ബീഫ്, മട്ടൻ, പോർക്ക് എന്നീ ചുവന്ന മാംസങ്ങളിൽ (red meat) പ്രോട്ടീൻ ധാരാളമുണ്ട്. അത് ശരീരത്തിനാവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീൻ ആണ്.

∙ഹീമോഗ്ലോബിൻ നിർമിക്കാനാവശ്യമായ ഇരുമ്പ് ഇതിൽ ധാരാളമായിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ

∙ പ്രോട്ടീൻ ധാരാളമുണ്ടെങ്കിലും പൂരിത കൊഴുപ്പും കൂടുതൽ അടങ്ങിയിരിക്കുന്നു. ഇത് അമിതവണ്ണം, ഹൃദയാഘാതം, സ്ട്രോക്ക് ചില കാൻസറുകൾ എന്നിവയ്ക്ക് കാരണമാവാം.

∙ഹൃദയാഘാതത്തിന്റെ അപകട ഘടകങ്ങളിലൊന്നായ ഹൊമോസിസ്റ്റീന്റെ (homocystein) രക്തത്തിലെ അളവ് കൂട്ടുന്നു. ഇന്ത്യക്കാരിൽ ഇതിന്റെ അളവ് കൂടിയിരിക്കുന്നതു കൊണ്ടാവാം ഹൃദയാഘാത നിരക്ക് ഇന്ത്യയിൽ വളരെ കൂടി നിൽക്കുന്നത്. ∙രക്തത്തിലെ യൂറിക് ആസിഡിന്റെ നിലവാരം ഉയർത്തുന്നു. ഇത് കാലിന്റെ സന്ധികളിൽ നീരും വേദനയും ഉണ്ടാക്കുന്നു. ഗൗട്ട് (GOUT) എന്ന സന്ധി രോഗത്തിനും കാരണമാവുന്നു. രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നത് ഹൃദയാഘാതത്തിനും കാരണമാവാം.

∙ഇതിൽ നാരുകൾ ഒട്ടും തന്നെ ഇല്ല. 

∙ബീഫിന്റെ കരൾ പോലുള്ള ഭാഗങ്ങളിൽ പൂരിൻ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് മൂത്രത്തിലേക്കു കൂടുതൽ യൂറിക് ആസിഡ് തള്ളി വിടുന്നു. വൃക്കകളിൽ കല്ലുണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നു. 

പരിഹാരമാർഗങ്ങൾ

∙ദിവസവും കഴിക്കുന്നതിനു പകരം ആഴ്ചയിൽ ഒരു തവണ ആക്കുക.

∙ കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുക.

∙ദിവസം ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴിക്കരുത്.

∙ബീഫ് കൊഴുപ്പ് നീക്കി വാങ്ങുക.

∙പാചകം ചെയ്യുമ്പോൾ കൊഴുപ്പുള്ള ഭാഗങ്ങൾ നീക്കം ചെയ്യുക. 

∙ഫ്രൈ ചെയ്യാതിരിക്കുക. എണ്ണയും കൊഴുപ്പാണ്. കൂടുതൽ കൊഴുപ്പ് ശരീരത്തിലെത്തും.

∙പാചകം ചെയ്യുമ്പോൾ എണ്ണ കുറച്ച് മാത്രം ഉപയോഗിക്കുക. 

∙ബീഫ് കഴിക്കാതിരിക്കുന്നതു നന്ന്, ബീഫിനു പകരം മത്സ്യം ഉപയോഗിക്കുക.

∙ബീഫ് കഴിക്കുന്നതിനൊപ്പം ധാരാളം പച്ചക്കറികൾ കഴിക്കുക. സാലഡും നന്ന്. ബീഫ് കഴിക്കുന്ന ദിവസം പഴങ്ങളും കഴിക്കണം. അവയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് വൈറ്റമിൻ ബി6, ബി12 എന്നിവ ഹോമോസിസ്റ്റിന്റെ അളവ് നിയന്ത്രിക്കും. ഹൃദയാഘാതത്തിൽനിന്നു സംരക്ഷണം നൽകും. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com