ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ വർക്കൗട്ട് ചെയ്യുന്നുണ്ടോ നിങ്ങൾ? എങ്കിൽ വൈകിട്ട് ഏഴിനു ശേഷമുള്ള ലഘുഭക്ഷണം ഒഴിവാക്കാം. കാരണം അതു നിങ്ങളുടെ തടി കൂട്ടും. എന്നാൽ രാത്രി വിശന്നാൽ എന്തു ചെയ്യും. എന്തെങ്കിലും കഴിക്കാതെ വയ്യ. എന്നാൽ തടി കൂടുകയും അരുത്. ഇതിനുള്ള ഉത്തരമാണ് ഒരു സംഘം ഗവേഷകർ നൽകുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം രാത്രി കഴിച്ചാല്‍ മതിയത്രേ. തടി കൂടുകയുമില്ല, വിശപ്പും മാറും.

പകൽ പ്രോട്ടീൻ കഴിക്കുന്നതിനെ അപേക്ഷിച്ച്, ഉറങ്ങും മുൻപു കഴിക്കുന്നത് കുടവയർ ഉണ്ടാക്കില്ലെന്നും ഉപാപചയ പ്രവർത്തനത്തെ ബാധിക്കില്ലെന്നും കണ്ടു.

രാത്രി ഭക്ഷണം ഭാരം കൂട്ടുമെന്നും ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമുള്ള ധാരണ തെറ്റാണെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന വുമൺ വെയ്റ്റ് ട്രെയിനേഴ്സിനിടയിൽ ആണ് ഈ പഠനം നടത്തിയത്.

പകൽ വളരെ ആക്ടീവ് ആയിരിക്കുന്ന– അതായത് ജിമ്മിൽ പോകുകയോ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന– വ്യക്തി രാത്രി കിടക്കും മുൻപ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറും തടിയും കൂടില്ല. ഒന്നു മെലിയാനും സുന്ദരിയാകാനും പട്ടിണി കിടക്കുന്ന നിരവധി സ്ത്രീകൾക്ക് ആശ്വാസമേകുന്നതാണ് ഈ പഠനം. 

അതുകൊണ്ട് നന്നായി എന്തെങ്കിലും ശാരീരികപ്രവൃത്തികളിൽ ഏര്‍പ്പെട്ടുകൊള്ളൂ, അത്താഴം മുടക്കേണ്ടി വരില്ല എന്നാണ് എഫ്.എസ്.യു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സയൻസസ് ആൻഡ് മെഡിസിൻ അസോസിയേറ്റ് ഡയറക്ടറും കോളജ് ഓഫ് ഹ്യൂമൻ സയൻസസ് പ്രഫസറുമായ മൈക്കിൾ ഓംസ്ബീയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com