ADVERTISEMENT

ചെറിയ രോഗങ്ങള്‍ക്കു പോലും ഡോക്ടറെ കാണാന്‍ ഓടുന്നവരാണ് നമ്മള്‍. എന്നാല്‍ ചിലപ്പോഴെങ്കിലും നമ്മുടെ അടുക്കളയില്‍ നിന്നുതന്നെ അവയ്ക്കു പരിഹാരം ലഭിക്കുമെന്ന കാര്യം നമ്മള്‍ ഓര്‍ക്കാറുമില്ല. അക്കൂട്ടത്തിലാണ് വെളുത്തുള്ളിയും. ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി.  ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആന്റി ബയോട്ടിക് ഗുണമാണ് നല്‍കുക. പ്രാതലിനു മുൻപു കഴിക്കുന്നത് ഏറെ നന്ന്.

രക്തസമർദം കുറയ്ക്കാന്‍, ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍, ബ്ലാഡര്‍, ലിവര്‍ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍, ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ, എന്തിന് ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശം ഇല്ലാതാക്കാന്‍ വരെ വെളുത്തുള്ളി മതി.

വയറുവേദനയും ദഹന സംബന്ധമായ മറ്റ് അസുഖങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി മികച്ചതാണ്. ഒന്നോ രണ്ടോ വെളുത്തുള്ളി തൊലികളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വിരശല്യത്തിനുള്ള പരിഹാരം കൂടിയാണ് സ്ഥിരമായുള്ള വെളുത്തുള്ളി കഴിക്കല്‍. 

എന്നാല്‍ ചിലരില്‍ വെളുത്തുള്ളി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. എയ്ഡ്സ് പോലെയുള്ള രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരിലാണ് ഇതേറെ. അതുപോലെ പച്ച വെളുത്തുള്ളി കഴിക്കുന്നതും ചിലര്‍ക്കു പിടിക്കില്ല. 

ആസ്മയ്ക്ക് പരിഹാരമാണ് വെളുത്തുള്ളി. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, വില്ലന്‍ ചുമ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കു വെളുത്തുള്ളി ഗുണം ചെയ്യും. ഒന്നോ രണ്ടോ തുള്ളി വെളുത്തുള്ളിനീര് പിഴിഞ്ഞ് ഒഴിക്കുന്നത് ചെവിവേദന കുറയാന്‍ സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com