ADVERTISEMENT

മുപ്പതുവയസ്സു കഴിഞ്ഞോ? എങ്കിൽ ഡയറ്റ് മുൻപത്തേക്കാൾ അധികം ഫ്രൂട്ട്സ്– വെജ് ഫ്രണ്ട്‍ലി ആക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയും നാൾ ചോക്ക്ലേറ്റും ബർഗറും പിസയും സ്നാക്ക്സുമൊക്കെ ആയിരുന്നില്ലേ നിങ്ങൾക്ക് കൂടുതൽ ഇഷ്ടം. ഇനി അതൊക്കെ നന്നെ കുറച്ച് ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി ഡയറ്റ് കുറെക്കൂടി കളർഫുൾ ആക്കുകയാണു വേണ്ടത്. ജോലിത്തിരക്കിനും വീട്ടുതിരക്കിനുമിടയിൽ എങ്ങനെ ഇതിന് സമയം കണ്ടെത്തും എന്നു ചിന്തിച്ചു തലപുകയ്ക്കേണ്ട. ചില എളുപ്പവഴികൾ ഉണ്ട്. 

∙ സ്റ്റാർട്ടർ സൂപ്പ്– ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം സ്റ്റാർട്ടറായി ഒരു വെജ് സൂപ്പ് കഴിച്ചുനോക്കൂ. തക്കാളിയും ബീൻസും അത്യാവശ്യം വേണ്ട മറ്റു ചില പച്ചക്കറികളും ചേർത്ത് വീട്ടിൽ തന്നെ ഈ സൂപ്പ് തയാറാക്കാം. 

∙ ഫ്രൂട്ട്സ് സ്നാക്ക്സ്– പ്രാതലിനു ശേഷം പതിനൊന്നു മണിക്ക് സ്നാക്ക്സ് ആയി എല്ലാ ദിവസവും ഒരു ആപ്പിളോ പിയറോ മാമ്പഴമോ സബർജില്ലിയോ മറ്റോ കഴിക്കാം. വറുത്തുപൊരിച്ച പായ്ക്കഡ് ഭക്ഷണം ഇനി വേണ്ട

∙ ഡെസേർട്ട് ഫ്രൂട്ട്സ്– സദ്യക്കും മറ്റും പോകുമ്പോൾ പ്രധാനഭക്ഷണത്തിനു ശേഷം ഡെസേർട്ട്സ് കഴിക്കാറില്ലേ. വീട്ടിലും ഉച്ചയ്ക്ക് ഊണിനു ശേഷം ഡെസേർട്ട്സ് കഴിച്ചാലോ. ഐസ്ക്രീമും ഗുലാബ്ജാമുനും ഒന്നും വേണ്ട. വീട്ടിൽ തന്നെ തയാറാക്കുന്ന ഫ്രൂട്ട്സ് ഹൽവയോ മറ്റോ കഴിക്കാം. അധികം മധുരം ചേർക്കാതെ ചക്കകൊണ്ടും മാമ്പഴം കൊണ്ടും കാരറ്റും കൊണ്ടുവരെ ഈ ഹൽവ തയാറാക്കിവയ്ക്കാം. അവധി ദിവസം ഉണ്ടാക്കിവച്ചാൽ മറ്റു ദിവസങ്ങളിലേക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. 

∙ നാലുമണിപ്പഴം– നാലുമണിപ്പലഹാരം എന്ന പരമ്പരാഗത രീതിയിൽനിന്നു മാറി നാലുമണിക്ക് ചായയ്ക്കൊപ്പം ഏത്തപ്പഴം പുഴുങ്ങിയതോ മറ്റോ കഴിച്ചുനോക്കൂ. ഭക്ഷണക്രമത്തിൽ പഴവർഗങ്ങൾ എത്തിക്കാൻ ഇങ്ങനെയും ഒരു വഴി പരീക്ഷിക്കാം.

∙ ടിവി ബൈറ്റ്സ്– ടിവി കാണുമ്പോഴും പാട്ടുകേൾക്കുമ്പോഴും എന്തെങ്കിലും കൊറിക്കണമെന്നു നിർബന്ധമാണോ? എങ്കിൽ വെള്ളരിയും കാരറ്റും സവാളയും മറ്റും ചേർത്തു നേരത്തെ സാലഡ് തയാറാക്കിവയ്ക്കാം. ഇത് കൊറിച്ചുകൊണ്ടു ടിവി കണ്ടോളൂ. രുചി കൂട്ടാൻ അൽപം ആപ്പിൾ വിനാഗിരിയോ നാരങ്ങാനീരോ ചേർത്താൽ മതി.

∙ ഡിന്നർ ഡിലൈറ്റ്– അത്താഴത്തിനു ശേഷം ഒരു വെജ് സൂപ്പ് സേവിച്ചാലോ. ഊണിനൊപ്പം ഇറച്ചിയോ മീനോ കറിവച്ച് കഴിക്കുന്നത് തെറ്റില്ല. ചപ്പാത്തിയാണ് ഉത്തമം. ഇതിനൊപ്പം പയറു മുളപ്പിച്ചതോ കടല വേവിച്ചതോ വേണം കഴിക്കാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com