ADVERTISEMENT

ദീപാവലി ആഘോഷം അവസാനിക്കുമ്പോഴേക്കും ആകും അധികമായി ഭക്ഷണം കഴിച്ചതിലുള്ള സങ്കടം പലർക്കും തോന്നുക. അമിതമായി മധുരപലഹാരങ്ങളും വറുത്ത ഭക്ഷണങ്ങളും എല്ലാം കഴിച്ചതിന്റെ ‘ക്ഷീണം’ മാറ്റാൻ വഴിയുണ്ട്. ശരീരത്തിലെ ടോക്സിനുകളെ എല്ലാം നീക്കി ഡീടോക്സി ഫൈ ചെയ്യാനും ആരോഗ്യം തിരികെ കൊണ്ടു വരാനും വീട്ടിൽതന്നെ ചെയ്യാനാവുന്ന ചില പരിഹാരങ്ങൾ ഇതാ.

മോര്

അമിതഭക്ഷണവും ആൽക്കഹോളും ഉറക്കമില്ലായ്മയും എല്ലാം ചേർന്ന അസ്വസ്ഥതകളെല്ലാം മാറ്റാൻ മോര് സഹായിക്കും. തൈരു കലക്കി അതിൽ റോക്ക് സോൾട്ട്, കായം, ജീരകം ഇവ ചേർത്ത് കുടിക്കുന്നത് ദഹനത്തിനു സഹായിക്കും. ശരീരത്തിൽ ജലാംശം നിലനിർത്താനും അസിഡിറ്റി, മലബന്ധം ഇവ അകറ്റാനും സഹായിക്കും. 

കരിമ്പ്

സോല്യുബിൾ ഫൈബർ ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് മികച്ച ഒരു ഡീടോക്സ് പാനീയമാണ്. ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ പ്രമേഹം, പിസിഒഡി, ഇൻസുലിൻ പ്രതിരോധം ഇവയുള്ളവർക്കു പോലും കുടിക്കാം.

മഞ്ഞൾ ചേർത്ത പാൽ 

എല്ലാ വിഷാംശങ്ങളെ (toxins) യും പ്രതിരോധിക്കുന്ന അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. തിളപ്പിച്ച പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. അണുബാധകളിൽ നിന്ന് ഇത് സംരക്ഷണമേകും. കിടക്കും മുൻപ് മഞ്ഞൾ ചേർന്ന പാൽ കുടിക്കുന്നത് ക്ഷീണം അകറ്റാനും സഹായിക്കും. 

ഗുൽകന്ദ്

പനിനീർപ്പൂവിതളും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഗുൽകന്ദ് അസിഡിറ്റി അകറ്റും. കൂടാതെ േപശീവേദനയ്ക്കും ക്ഷീണത്തിനും എല്ലാമുള്ള ഒരു ടോണിക് കൂടിയാണിത്. അമിതമായി ഭക്ഷണം കഴിച്ചതിന്റെ ബുദ്ധിമുട്ടുകൾ  മാറ്റാൻ ഇതു സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com