sections
MORE

ബീജത്തിന്റെ ഗുണം കുറയ്ക്കുന്ന ഈ ഭക്ഷണങ്ങൾ പുരുഷൻമാർ ഒഴിവാക്കുക

sperm-killing-foods
SHARE

നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന ഒരു ഘടകം. പതിവായി വർക്കൗട്ട് ചെയ്യുകയും സ്ട്രെസ് മാനേജ് ചെയ്യുകയും പോലെതന്നെ പ്രധാനമാണ് നാം എന്ത് കഴിക്കുന്നു എന്നതും. നിങ്ങൾ കുട്ടിയുണ്ടാവാതെ പ്രയാസപ്പെടുന്ന ആളാണെങ്കിൽ ഭക്ഷണത്തിൽ അല്പം ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു. സ്ത്രീയെപ്പോലെ തന്നെ പുരുഷൻ കഴിക്കുന്ന ഭക്ഷണവും ഫെർട്ടിലിറ്റിയെ നിർണയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബീജത്തിന്റെ ഗുണം കുറയ്ക്കുന്നതും കൗണ്ട് കുറയ്ക്കുന്നതുമായ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. 

ഒരു സ്ഖലനത്തിൽ 39 ദശലക്ഷത്തിൽ കുറവ് ബീജമാണ് ഉള്ളതെങ്കിൽ ആ പുരുഷന് കൗണ്ട് കുറവാണെന്നു പറയാം. ഒലിഗോസ്പേമിയ എന്നാണ് ഇതിനു പേര്. നിങ്ങൾ ഒരു കുഞ്ഞിനു വേണ്ടിയുള്ള തയാറെടുപ്പിലാണെങ്കിൽ ഇവ ഒഴിവാക്കുന്നതാകും നല്ലത്. 

1. മദ്യം – ശ്രദ്ധിക്കുക. മദ്യം ഉപയോഗിക്കുന്നത് മിതമായ അളവിൽ ആണെങ്കിൽ പോലും അത് നിങ്ങളുടെ ലൈംഗികതയെ ബാധിക്കും. പതിവായുള്ള കടുത്ത മദ്യപാനം ടെക്സ്റ്റോസ്റ്റീറോണിന്റെ അളവും സ്പേം കൗണ്ടും കുറയ്ക്കും. 

2. സംസ്കരിച്ച ഇറച്ചി – പ്രോസസ് ചെയ്ത ഇറച്ചി അതായത് ബേക്കൺ, സലാമി, ഹോട്ട് ഡോഗ്സ് മുതലായവ ഹൃദയാരോഗ്യത്തെ മാത്രമല്ല ബീജത്തിന്റെ കൗണ്ടു കുറയാനും ചലന ശേഷി കുറയാനും കാരണമാകും. 

3. കൊഴുപ്പു കൂടിയ പാലും പാലുൽപ്പന്നങ്ങളും– പാലും പാൽക്കട്ടിയും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഭക്ഷണശീലം മാറ്റാൻ സമയമായി. കൊഴുപ്പു കൂടിയ പാൽ മൃഗങ്ങളിൽ നിന്നു ലഭിക്കുന്നതാകയാൽ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ടാകും. കൊഴുപ്പ് കൂടിയ പാലിനു പകരം ബദാം മിൽക്കോ കൊഴുപ്പു കുറ‍ഞ്ഞ പാലുൽപ്പന്നങ്ങളോ ഉപയോഗിക്കാം. 

English summary: Sperm killing food items men should be avoid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA