ADVERTISEMENT

പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ ഭക്ഷണനിയന്ത്രണമാണ് ആദ്യ പടി. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക, അന്നജത്തിന്റെ അളവ് നിയന്ത്രിക്കുക. ധാന്യങ്ങളിലും ചില പച്ചക്കറികളിൽ നിന്നും ആണ് അന്നജം ലഭിക്കുക. 

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രണത്തിലാക്കാനും ചില ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഗ്ലൈസെമിക് ഇന്‍‍ഡക്സ് കുറഞ്ഞ ഭക്ഷണമാണ് നല്ലത്. ഇവ സാവധാനമേ ദഹിക്കൂ.

മില്ലെറ്റ്സ് അഥവാ ചെറുധാന്യങ്ങൾ

ചോളം, ചാമ, തിന, റാഗി മുതലായ ധാന്യങ്ങൾ ഊർജ്ജമേകും ഇവയിൽ ധാരാളമായടങ്ങിയ മഗ്നീഷ്യം, ഇൻസുലിന്റെ അളവ് കൂട്ടാനുള്ള എൻസൈമുകളുടെ ഉൽപ്പാദനം കൂട്ടാൻ സഹായിക്കും. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഈ ചെറുധാന്യങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ സഹായിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇവയിൽ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. 

മുള്ളൻ ചീര

അമരാന്ത് എന്ന് പേരുള്ള മുള്ളൻ ചീര ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്. പ്രമേഹം നിയന്ത്രിക്കാൻ ഇതിനു കഴിവുണ്ട്. അമിനോ ആസിഡുകൾ, പൊട്ടാസ്യം മറ്റ് പോഷകങ്ങൾ ഇവ ധാരാളമുള്ള ഇതിൽ ഗ്ലൂട്ടൺ ഒട്ടും ഇല്ല. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 

ബക്ക് വീറ്റ്

പ്രമേഹത്തെ പ്രതിരോധിക്കാൻ നല്ലത്. ഫൈറ്റോ ന്യൂട്രിയന്റുകളും ഫൈബറും ധാരാളം അടങ്ങിയ ഈ ധാന്യം പ്രമേഹരോഗികൾക്ക് നല്ലതാണ്. 

സ്പെൽറ്റ് ഗ്രെയ്ൻ

ഒരിനം ഗോതമ്പ് ആണ് സ്പെൽറ്റ് ഗ്രെയ്ൻ. ഇത് വീറ്റ് സെൻസിറ്റിവിറ്റി ഉള്ളവർക്കും കഴിക്കാം. പ്രമേഹരോഗികൾക്ക് മികച്ചത്. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് 20 മുതൽ 40 ശതമാനം വരെ കൂടുതൽ അമിനോ ആസിഡുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം ഇവ അടങ്ങിയിട്ടുണ്ട്.  ഇൻസുലിന്റെ ഉൽപ്പാദനം നിയന്ത്രിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കുന്നു. വർക്കൗട്ട് ചെയ്യുന്നതോടൊപ്പം പതിവായി ഈ ധാന്യം ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ശരീരഭാരം കുറയാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. 

English summary: Healthiest grains for diabetic people

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com