ADVERTISEMENT

പ്രമേഹം നിയന്ത്രിക്കാൻ ചക്കയുടെ ഉപയോഗംകൊണ്ടു സാധ്യമാകുമെന്നു ഗവേഷണ ഫലം. ഉപയോഗം രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി കുറയ്‌ക്കുമെന്നും ഇൻസുലിനും മരുന്നും ഡോസ് പാതിയായി കുറയ്‌ക്കാൻ സഹായിക്കുമെന്നുമാണു ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിൽ പുറത്തിറങ്ങുന്ന മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിൽ പറയുന്നത്. 

പഴുത്ത ചക്കയിൽ ഷുഗറിന്റെ അളവ് കൂടുതലാണെങ്കിലും പച്ചച്ചക്കയിൽ അഞ്ചിലൊന്നു മാത്രമാണ്.  ചക്ക ആർക്കും വേണ്ടാതെ പഴുത്തു പാഴായിപ്പോകുന്ന പ്രവണത ഒഴിവാക്കാൻ ചക്കവിഭവങ്ങൾക്കു പ്രചാരം നൽകുന്ന ജാക്ക്‌ഫ്രൂട്ട് 365 സ്‌ഥാപകൻ ജയിംസ് ജോസഫ് ഇക്കാര്യം പ്രമേഹ ചികിത്സകരോടു പറഞ്ഞു പരീക്ഷിക്കുകയായിരുന്നു.  ഒരു സ്പൂൺ ചക്കപ്പൊടി ദിവസവും ഓരോ നേരവും കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പച്ചച്ചക്കയിൽ പഞ്ചസാരയുടെ അളവ് തീരെ കുറവായതും ശരീരം ആഗിരണം ചെയ്യാത്ത ഫൈബർ (നാര്) അടങ്ങിയിട്ടുള്ളതുമാണു രക്‌തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതെന്നാണു പഠനം. 

പ്രമേഹമുള്ളവർക്കു സ്ഥിരാഹാരമായി ഉപയോഗിക്കാൻ കഴിയുന്ന പച്ചച്ചക്ക പൊടിച്ചും ഉണക്കിയും ദിവസവും  കഴിക്കാൻ പറ്റുന്ന തരത്തിൽ ഉപയോഗിക്കുന്നവരുമുണ്ട്.  

ഇന്ത്യയിലാകെ 2000 കോടിയുടെ ചക്കയും കേരളത്തിൽ 600 കോടിയുടെ ചക്കയും പാഴാകുന്നുവെന്നാണു കണക്ക്.  അതേസമയം കിലോയ്ക്ക് 24 രൂപവരെ മാളുകളിൽ ഈടാക്കുന്നുണ്ട്.

English summary: Unripe jackfruit helps fight diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com