ആഹാരം പാകം ചെയ്യാതെ പച്ചയ്ക്കു കഴിക്കുന്നവരാണോ; എങ്കിൽ ഇതുംകൂടി അറിഞ്ഞോളൂ

raw food
SHARE

ഇന്നത്തെ പല ഡയറ്റ് പ്ലാനുകളുടെയും മുഖമുദ്രതന്നെ ആഹാരം ഫ്രഷ്‌ ആയി കഴിക്കുക എന്നതാണ്. ഫ്രഷ്‌ എന്നു പറയുമ്പോള്‍ പച്ചയ്ക്ക് കഴിക്കുക. ഫൈബര്‍, പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയ എന്നാല്‍ കാലറി കുറഞ്ഞ Raw food diet ഇന്ന് ഏറെ പ്രിയമുള്ള ഒന്നാണ്. ആഹാരം ചൂടാക്കിയാല്‍ പലപ്പോഴും അവയിലെ പോഷകങ്ങള്‍ നഷ്ടമാകും എന്നാണ് പറയുക. പ്രത്യേകിച്ച് പച്ചക്കറികള്‍. എന്നാല്‍ ആയുര്‍വേദം പറയുന്നത് ഇങ്ങനെ കഴിക്കാന്‍ പാടില്ല എന്നാണ്.

എല്ലാ ആഹാരങ്ങളും പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദഗ്രന്ഥങ്ങള്‍ പറയുന്നത്. പഴങ്ങള്‍, നട്സ്, സാലഡ് എന്നിവയെല്ലാം പച്ചയ്ക്ക് കഴിക്കാം. പക്ഷേ ബാക്കിയുള്ളവ അങ്ങനെ അല്ല. പാകം ചെയ്തു കഴിക്കേണ്ട ആഹാരങ്ങള്‍ പാകം ചെയ്തുതന്നെ കഴിക്കണം.

ആയുര്‍വേദവിധി പ്രകാരം ആഹാരം പാകം ചെയ്യുന്നത് രണ്ടു തരത്തില്‍ ഗുണം ചെയ്യും. ഒന്ന് ചൂടുള്ള ആഹാരം കഴിക്കുന്നത്‌ ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. രണ്ട് പാകം ചെയ്ത ആഹാരം എളുപ്പത്തില്‍ ദഹനത്തിനു സഹായിക്കും. ശരീരം ഇവ പെട്ടെന്നു പിടിച്ചെടുക്കും. എന്നാല്‍ പച്ചയ്ക്ക് കഴിക്കുമ്പോള്‍ അതല്ല സ്ഥിതി.

ആയുര്‍വേദത്തില്‍ മാത്രമല്ല പല ഗവേഷണങ്ങളും ഇത് ശരിയാണെന്നു പറയുന്നുണ്ട്. പാകം ചെയ്ത ആഹാരം തന്നെയാണ് പച്ചയ്ക്ക് കഴിക്കുന്നതിലും നല്ലത്. പച്ചക്കറികള്‍ സ്ഥിരമായി പച്ചയ്ക്ക് കഴിക്കുന്നത്‌  Irritable bowel syndrome ഉണ്ടാകാന്‍ കാരണമാകും. 

കാലാവസ്ഥയും ആഹാരം പാകം ചെയ്തു കഴിക്കേണ്ടത്തിന്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നു. കാരണം തണുപ്പ് കാലത്ത് ആഹാരം ദഹിക്കാന്‍ വേനല്‍ കാലത്തേക്കാള്‍ പ്രയാസമാണ്. അതിനാല്‍ തണുപ്പ് കാലത്ത് സാലഡ് ആയാല്‍ പോലും ഒരല്‍പം ചൂടാക്കി കഴിക്കുക. അതുപോലെ മഴക്കാലത്ത് പച്ചകറികള്‍ അങ്ങനെ തന്നെ കഴിക്കരുത്. അണുബാധകൾ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മഴക്കാലത്താണ്. അതിനാല്‍ മഴക്കാലത്ത് ഒരിക്കലും ആഹാരം പച്ചയ്ക്ക് കഴിക്കരുത്. 

English summary: why you should avoid eating raw food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA