ADVERTISEMENT

ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് അയമോദകം അഥവാ Ajwain. ഒരു തരം ജീരകമാണ് ഇത്. ആയുര്‍വേദത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് ഇതിന്. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇത്. ദഹനത്തിനും ഏറെ നല്ലത്. 

ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ അയമോദകം ഗുണകരമായി സഹായിക്കുന്നുണ്ട്. ഇതാണ് ഭാരം കുറയാന്‍ അയമോദകം സഹായിക്കാന്‍ കാരണം. അമിതവണ്ണം കുറയ്ക്കാനും ദഹനക്കേടിനും ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം മികച്ചതാണ്.

അയമോദകം കഷായം വച്ചു കുടിക്കുന്നത് ‌അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് അയമോദകം.

പ്രാതലിനു 30 മിനിറ്റ് മുന്‍പോ അല്ലെങ്കില്‍ ഉണര്‍ന്ന ശേഷമോ ഒരു സ്പൂണ്‍ അയമോദകം കഴിച്ചു നോക്കൂ അത് ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ സഹായിക്കും. തൈമോൾ (Thymol) എന്ന എണ്ണ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ തെറാപ്യൂട്ടിക്  ഗുണങ്ങള്‍ എടുത്തു പറയേണ്ടതാണ്. ദാഹത്തിനും ആസിഡിറ്റി കുറയ്ക്കാനും ഇത് സഹായിക്കും. അയമോദകവെള്ളം ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ്.

25 ഗ്രാം അയമോദകം തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം അടുത്ത ദിവസം രാവിലെ അരിച്ചെടുത്ത് വെറും വയറ്റില്‍ കഴിക്കുന്നത്‌ ദഹനത്തിനും ഭാരം കുറയ്ക്കാനും നല്ലതാണ്. ഒരല്‍പം തേന്‍ ചേര്‍ത്തും ഇത് കുടിക്കാം.

English Summary: Ajwain water for weight loss and other health benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com