ചർമം തിളങ്ങാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

skin-glow
SHARE

സൗന്ദര്യം വർധിപ്പിക്കാൻ എന്തു വഴിയും നോക്കിക്കോളൂ, പക്ഷേ തിളങ്ങുന്ന ചർമം സ്വന്തമാക്കാനുള്ള രഹസ്യം എന്തെന്നോ? ശരിയായ ഭക്ഷണവും ധാരാളം വെള്ളവും ആണത്. ദിവസവും ഭക്ഷണത്തിൽ ചില വസ്തുക്കൾ ഉൾപ്പെടുത്തിയാൽ തിളങ്ങുന്ന സുന്ദരമായ ചർമം സ്വന്തമാക്കാം. 

1. ദിവസവും കഴിക്കാം ഒരു നെല്ലിക്ക

നെല്ലിക്ക കരളിലെ വിഷാംശങ്ങളെ നീക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ജീവകം സി ധാരാളമുള്ള നെല്ലിക്കയിലെ ധാതുക്കളും ചർമത്തിനു നല്ലതാണ്. 

2. ഒന്നോ രണ്ടോ കപ്പ് തൈര്

ആരോഗ്യമുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ശരീരത്തിന് പ്രോബയോട്ടിക്സ് നൽകുന്നു. കൊളാജന്റെ ഉൽപ്പാദനത്തിന് യോഗർട്ട് സഹായിക്കുന്നു. ചർമകോശങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് ആരോഗ്യമുള്ളതാക്കാൻ കൊളാജൻ സഹായിക്കും. 

3. ഓറഞ്ച് 

വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് കൊളാജന്റെ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുകയും ചർമത്തിലെ ചുളിവുകൾ അകറ്റുകയും ചെയ്യും. ദിവസം ആവശ്യമായ വൈറ്റമിൻ സി യുടെ 116.2 ശതമാനം ഓറഞ്ചിൽ നിന്നു ലഭിക്കും. 

4. മത്സ്യം

അയല, കോര (salmon) മുതലായ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയവയാണ്. ഇവ ചർമം വരളുന്നതിനെയും ചുവന്നു തുടിക്കുന്നതിനെയും തടയുന്നു. മത്സ്യം കഴിക്കാത്ത ആളുകളാണെങ്കിൽ വാൽനട്ട് കഴിക്കാം. 

5. ഗോതമ്പ് പരിപ്പ് 

ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തിയാല്‍ ബി വൈറ്റമിനായ ബയോട്ടിന്റെ അഭാവം തടയാം. ബയോട്ടിന്റെ അഭാവം, ചർമത്തെ വരണ്ടതാക്കും. കൂടാതെ സിങ്കും ഇതിൽ ധാരാളമുണ്ട്. ഇത് മുഖക്കുരു തടയാനും സഹായിക്കും.

English Summary: Five foods to make your skin glow 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA