ADVERTISEMENT

ഡൈനിങ് ഔട്ട് അല്ലെങ്കിൽ റസ്റ്ററന്റ് ഭക്ഷണം ഇന്ന് ഒരു ഫാഷനാണ്, പ്രത്യേകിച്ച് സിറ്റികളിലെ ന്യൂജെൻ കുടുംബങ്ങളിൽ. വീട്ടിൽ ഭക്ഷണം പാചകം ചെയ്യാനുള്ള മടിയും സമയക്കുറവും റസ്റ്ററന്റ് ഭക്ഷണങ്ങളുടെ രുചിക്കൂട്ടുെമല്ലാം പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങൾ സാധാരണമായിരിക്കുന്ന ഈ കാലത്ത് ഡൈനിങ് ഒൗട്ട് ചെയ്യുമ്പോൾ ഭക്ഷണം ഹെൽത്തി ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റസ്റ്ററന്റ് തിരഞ്ഞെടുക്കുമ്പോൾ മുതൽ ഡെസർട്ട് കഴിക്കുന്നിടം വരെ ഈ ശ്രദ്ധ ആവശ്യമാണ്.

∙ എന്തു കഴിക്കണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്യണം. അതനുസരിച്ചു വേണം റസ്റ്ററന്റ് തിരഞ്ഞെടുക്കാൻ. നല്ല വൃത്തിയും വെടിപ്പുമുള്ള വിഭവ വൈവിധ്യമുള്ളവ തന്നെ തിരഞ്ഞെടുക്കുക. ‌

∙ മെനു നോക്കി ഓർഡർ നൽകുമ്പോൾ രുചി മാത്രം നോക്കിയാൽ പോരാ ആരോഗ്യവും കൂടി പരിഗണിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉദാ: പ്രമേഹം, ഹൃദ്രോഗങ്ങൾ, അമിതവണ്ണം എന്നിവ ഉണ്ടെങ്കിൽ അതനുസരിച്ചു വേണം മെനു തിരഞ്ഞെടുക്കുവാൻ.

∙ കാലറി നോക്കണം: ഭക്ഷണം അമിതമാകാതിരിക്കാൻ കരുതൽ വേണം. ഭക്ഷണം അമിതമായാൽ കൂടുതൽ കാലറി ശരീരത്തിലെത്തും. കാലറി കൂടുതൽ അടങ്ങിയവ കഴിച്ചാലും അതുതന്നെ സംഭവിക്കുന്നു. ദുബായ് ഗവൺമെന്റ് അടുത്തകാലത്ത് കൊണ്ടു വന്ന നിയമം അനുസരിച്ച് റസ്റ്ററന്റ്, ഹോട്ടൽ എന്നിവിടങ്ങളിൽ നൽകുന്ന ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന കാലറി പ്രദർശിപ്പിക്കണം. കാലറി നോക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം പാസ്സാക്കിയത്. സ്റ്റാർട്ടർ ആയി നൽകുന്ന ഫ്രൈഡ് ഐറ്റങ്ങൾ, സ്പ്രിങ് റോൾസ് എന്നിവയിലെല്ലാം കാലറി അധികമാണ്. ഇവ ഒഴിവാക്കുകയോ വളരെ കുറച്ചു മാത്രം കഴിക്കുകയോ ചെയ്യുക. വെൽക്കം ഡ്രിങ്ക് ആയ കാർബണേറ്റഡ് പാനീയങ്ങൾക്കു പകരം ഫ്രഷ് ലൈംസോഡയോ വെള്ളമോ ആണ് നല്ലത്. 

∙മെയിൻ മെനുവിൽ കൊഴുപ്പു കുറഞ്ഞവ ഓർഡർ ചെയ്യുക. ഫ്രൈ ചെയ്തവ ഒഴിവാക്കുക. ഗ്രിൽ ചെയ്തവ, ആവിയിൽ വേവിച്ചവ, ബാർബിക്യൂ ചെയ്തവ എന്നിവ തിരഞ്ഞെടുക്കാം. ചീസ്, ബട്ടർ, സോസ്, കട്ടികൂടിയ ഗ്രേവി, നെയ്യ് എന്നിവ ഒഴിവാക്കുകയും സാലഡും ഫ്രൂട്ട്സും മറ്റും ഉൾപ്പെടുത്തുകയും ചെയ്യുക. റൈസിന്റെ അളവും കുറയ്ക്കുക. ഫ്രൈഡ് ചിക്കനു പകരം ഗ്രിൽഡ് ചിക്കനോ ചിക്കൻ കറിയോ ആണ് നല്ലത്. പൊറോട്ടയ്ക്കു പകരം ചപ്പാത്തി, മട്ടണു പകരം മത്സ്യം, വൈറ്റ് ബ്രഡിനു പകരം ബ്രൗൺ ബ്രെഡ്, ഫിഷ് ഫ്രൈയ്ക്കു പകരം ഫിഷ് കറി എന്നിങ്ങനെ പകരം വിഭവങ്ങൾ ഏറെയുണ്ട്. പച്ചക്കറി വിഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. നാരുകൾ കൂടുതലടങ്ങിയവയ്ക്ക് മുൻതൂക്കം നൽകണം. 

∙ ഡെസർട്ടിലും വേണം നിയന്ത്രണം. ഡെസർട്ട് ആയി ലഭിക്കുന്ന മിക്കവയിലും കാലറി, മധുരം എന്നിവ കൂടുതലായിരിക്കും. ഭക്ഷണം ഹെവി ആയി കഴിച്ചതിനുശേഷം ആവശ്യമെന്നു തോന്നിയാൽ മാത്രം ഓർഡർ ചെയ്യുക. ഐസ്ക്രീമിനെക്കാൾ ആരോഗ്യകരം ഫ്രൂട്ട് സാലഡ് ആണ്. ഇനി ഐസ്ക്രീംതന്നെ കഴിക്കേണ്ടി വന്നാൽ അത് അളവ് കുറച്ച് എടുക്കുകയോ പങ്കിട്ടു കഴിക്കുകയോ ചെയ്യുക. കാലറിയുടെ അളവ് കുറയ്ക്കാനാവും. ബെർത്ഡേ പാർട്ടിക്കും മറ്റും കേക്ക് കഴിക്കേണ്ടി വരുമ്പോൾ ഐസിങ് ചെയ്ത ഭാഗം ഉപേക്ഷിക്കുക. അതിൽ കാലറി കൂടുതൽ അടങ്ങിയിരിക്കുന്നു. 

∙ബുഫേ ആയിട്ടാണ് ഭക്ഷണമെങ്കിൽ വാരിവലിച്ചു കഴിക്കാതെ വിഭവങ്ങളെന്തൊക്കെയാണെന്ന് ആദ്യംതന്നെ നോക്കി തിരഞ്ഞെടുക്കുക. സാലഡ് ആദ്യം കഴിക്കുന്നത് നന്നായിരിക്കും.

English Summary: Tips to Eat Healthy When Eating Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com