വണ്ണം കുറയ്ക്കാന്‍ നാരങ്ങാ വെള്ളമോ? പറയുന്ന കാരണങ്ങൾ ഇങ്ങനെ

lime juice
SHARE

വണ്ണം കുറയ്ക്കാന്‍ വെറും വയറ്റില്‍ ചൂടു വെള്ളത്തില്‍ നാരങ്ങാ നീര് ഒഴിച്ച് കുടിക്കാന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും ഇത് മികച്ചതാണ്. എന്നാല്‍ നാരങ്ങയുടെ നമ്മള്‍ അറിയാത്ത ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ?

കാലറി കുറവ് - ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം 6 കാലറിയില്‍ താഴെയാണ്. ഇത് ഭാരം കുറയ്ക്കാന്‍ മികച്ചതാണ്. പഴച്ചാറുകള്‍, സോഡാ ഡ്രിങ്ക്സ് എന്നിവ മാറ്റി നാരങ്ങാ വെള്ളം ഉപയോഗിച്ചാല്‍തന്നെ നിങ്ങളുടെ ദിവസവും ഉള്ള കാലറി ഇന്‍ടേക്ക് കുറയ്ക്കാന്‍ സഹായിക്കും.

മെറ്റബോളിസം - ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ നാരങ്ങാ വെള്ളത്തിനു സാധിക്കും. ഇത് ഭാരം തനിയെ കുറയാനും കാരണമാകും.

ജലാംശം വര്‍ധിപ്പിക്കും - ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കാന്‍ നാരങ്ങ സഹായിക്കും. ഇത് ശരീരത്തിലെ വിഷാശം പുറംതള്ളാന്‍ കാരണമാകും.

ഭാരം കുറയ്ക്കും - ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഏറെ സഹായകമാണ്. മെറ്റബോളിസം വര്‍ധിപ്പിക്കുന്നത് മൂലമാണ് ഇത്. കൂടുതല്‍ വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ എപ്പോഴും സഹായകമാണ് എന്നോര്‍ക്കുക.

English Summary: Lemon water to lose weight, here's what you need to know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA