കാടമുട്ട കഴിച്ചാൽ ലഭിക്കും ഈ ആരോഗ്യഗുണങ്ങൾ; പക്ഷേ അളവു കൂടാതെ ശ്രദ്ധിക്കണം

quail-egg
SHARE

അ‍ഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറ്. ഈ സംഗതി സത്യവുമാണ്. കോഴിമുട്ടയെക്കാളും പോഷകമൂല്യം കൂടുതൽ കാടമുട്ടയ്ക്കുതന്നെ. എന്നു കരുതി കാടമുട്ട  ധാരാളം കഴിക്കേണ്ട. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ, ദിവസം  4- 6 മുട്ട മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. 

13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയ കാടമുട്ട ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ്. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം. കാലറി തീരെ കുറവ്. അമ്പതുഗ്രാം കാടമുട്ടയില്‍ 80 കാലറി മാത്രമാണുള്ളത്. ജലദോഷം പനി എന്നിവയ്ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത്‌ നല്ലതാണ്.

അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാമുള്ള മരുന്നു കൂടിയാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത്‌ സഹായിക്കും.  ‌അയണ്‍  ധാരാളം അടങ്ങിയതിനാല്‍ സ്ത്രീകളിലെ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.   ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വർധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നത് രോഗങ്ങള്‍ വരാന്‍ കാരണമാകും. ഹൃദ്രോഗം, രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, പക്ഷാഘാതം, അർബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇതു പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.

കാഴ്ചശക്തി വര്‍ധിപ്പിക്കാനും ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്. കാടമുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

കോഴിമുട്ടയില്‍ കാണപ്പെടാത്ത Ovomucoid എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററിയും അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും. കോഴിമുട്ട അലര്‍ജി ഉള്ളവര്‍ക്ക് പോലും കാടമുട്ട നല്ലതാണ്. 

ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെന്നു കരുതി അമിതമായി കാടമുട്ട കഴിക്കേണ്ട. അങ്ങനെ ചെയ്താൽ കൂടുതൽ അളവിൽ പ്രോട്ടീൻ ശരീരത്തിനു ലഭിക്കും. ഇത് മറ്റുപല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.

English Summary: Health benefits of Quail egg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA