ADVERTISEMENT

പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രേന്‍. കടുത്ത വേദനയോടുകൂടിയ തലവേദനയാണ് ഇത്. ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. വിവിധ കാരണങ്ങളാൽ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും കാരണമാകുന്നത്. 

മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും.

വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. മൈഗ്രേന്‍ ഉള്ളവര്‍ക്ക് കുടിക്കാന്‍ പറ്റിയ ചില ചായകള്‍ ഉണ്ട്. വേദനയുടെ കാഠിന്യം കുറയ്ക്കാന്‍ ഇവ സഹായിക്കും. ഇവ ഏതൊക്കെയെന്നു നോക്കാം.

ഇഞ്ചി ചായ - ദഹനക്കേട്, തലകറക്കം എന്നിവയ്ക്ക് മികച്ചതാണ് ഇഞ്ചി ചായ എന്നു നമുക്കറിയാം. എന്നാല്‍ മൈഗ്രേന് ഇത് പരിഹാരം ആണെന്ന് അറിയാമോ ? മസില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഇഞ്ചി ചായ അഥവാ ജിഞ്ചര്‍ ടീ. അതിനാല്‍ മൈഗ്രേന്‍ ഉള്ളവര്‍ ഇഞ്ചി ചായ കുടിച്ചു നോക്കൂ.

പെപ്പര്‍മിന്റ് ടീ - ജിഞ്ചര്‍ ടീ പോലെ തന്നെ മികച്ചതാണ് പെപ്പര്‍മിന്റ് ടീയും. പെയിന്‍ കില്ലര്‍ കഴിക്കാതെ മൈഗ്രേന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ചാമോമൈല്‍ ചായ -സ്ഥിരമായി ചാമോമൈല്‍ ചായ  കുടിക്കുന്നത് മൈഗ്രേന്‍ ശല്യം കുറയ്ക്കുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യും.

ലാവണ്ടർ ചായ - ഉറക്കകുറവിനും മൈഗ്രേനും ഏറ്റവും നല്ലതാണ് ലാവണ്ടർ ചായ. സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും ഇത് മികച്ചതാണ്.

ഫിവര്‍ഫ്യൂ ടീ - പനി കുറയ്ക്കാനാണ് ഏറ്റവും കൂടുതലായി ഫിവര്‍ ഫ്യൂ ചായ കുടിക്കുക. എന്നാല്‍ മൈഗ്രേനും ഇത് ഏറെ മികച്ചതാണ്. ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാന്‍, മസില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒക്കെയും ഇത് മികച്ചതാണ്

ഗ്രീന്‍ ടീ, ബ്ലാക്ക്‌ ടീ - മേൽപ്പറഞ്ഞ എല്ലാ ചായകളും ഹെര്‍ബല്‍ ആണെങ്കില്‍ ഗ്രീന്‍ ടീയും ബ്ലാക്ക്‌ ടീയും കഫീന്‍ അടങ്ങിയതാണ്. പക്ഷേ ആന്റി ഒക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററി പ്രോപ്പര്‍ട്ടികളും ഇതില്‍ ആവോളമുണ്ട്.

English Summary: Teas that provide relief from migraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com