ഹെല്‍ത്തി ബ്രേക്ഫാസ്റ്റില്‍ മുന്‍പില്‍ ഇഡ്ഡലിയും അപ്പവും; കാരണവുമുണ്ട്

idli-sambar
SHARE

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഏതാണെന്നു ചോദിച്ചാല്‍ ഒറ്റഉത്തരമേ ഉള്ളൂ, പ്രാതല്‍. ഒരു ദിവസത്തേക്കു വേണ്ട മുഴുവന്‍ ഊര്‍ജവും നല്‍കാന്‍ ആരോഗ്യകരമായ പ്രാതല്‍ കൊണ്ട് സാധിക്കും. എന്നാല്‍ ഏതാണ് ഏറ്റവും ഹെല്‍ത്തിയായ ബ്രേക്ഫാസ്റ്റ് ?

അതിന് ഒരുത്തരമേ ഉള്ളൂ, നമ്മുടെ ഇഡ്ഡലിയും അപ്പവും. 

വൈറ്റമിന്‍ B12 ധാരാളം അടങ്ങിയതാണ് ഇഡ്ഡലി. അസിഡിറ്റി, മലബന്ധം എന്നിവ ഒഴിവാക്കാന്‍ ഇതിനു സാധിക്കും. 39  കാലറിയാണ് ഒരു ഇഡ്ഡലിയില്‍ ഉള്ളത്. അതിനാല്‍ രണ്ടോ മൂന്നോ ഇഡ്‌ലി രാവിലെ കഴിച്ചാല്‍ ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കും. 120 കാലറിയാണ് ഒരു അപ്പത്തില്‍ ഉള്ളത്. രണ്ട് അപ്പം കഴിച്ചാല്‍തന്നെ വയര്‍ നിറയും. നല്ല ഊര്‍ജവും ലഭിക്കും. 

appam

ദക്ഷിണേന്ത്യന്‍ ആഹാരങ്ങള്‍ പൊതുവേ നാളികേര എണ്ണയിലാണ് തയാറാക്കുന്നത്. ഇത് ചര്‍മത്തിനും ഹൃദയത്തിനും മുടിക്കും ഏറെ നല്ലതാണെന്ന് പ്രമുഖ നുട്രിഷ്യന്‍ വിദഗ്ധര്‍ പോലും പറയുന്നുണ്ട്. 

ദക്ഷിണേന്ത്യന്‍ ആഹാരങ്ങളില്‍ മഞ്ഞള്‍, കറിവേപ്പില എന്നിവ കൂടുതലായി ഉപയോഗിക്കാറുണ്ട്. ഇത് ഏറെ ഔഷധഗുണമാണ് ആഹാരത്തിനു നല്‍കുന്നത്. ഇഡ്ഡലി, ദോശ, ഊത്തപ്പം, ഉപ്പുമാവ്, റവദോശ, പോഹ എന്നിവയും ആരോഗ്യകരമായ പ്രാതല്‍ വിഭവങ്ങള്‍ തന്നെയാണ്. 

English Summary: Idli and appam are hands down the most healthy breakfast

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA